റിയാദ്: സൗദി ജര്‍മന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച എറണാകുളം കോതമംഗലം വെണ്ടുവഴി ബേബികുട്ടന്റെ (32) മൃതദേഹം സംസ്‌കരിച്ചു. പ്രത്യേകം അനുമതി നേടി ദവാദ്മിയിലാണ് സംസ്‌കരിച്ചത്. ജൂലൈ 3നു ആയിരുന്നു മരണം. അരാംകോ പ്രോജക്ടില്‍ എഞ്ചിനീയറായിരുന്നു. ഭാര്യ അഞ്ജു ബേബി സൗദി ജര്‍മന്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സാണ്. റിയാദിലെയും ദവാദ്മിയിലെയും സാമൂഹിക പ്രവര്‍ത്തകര്‍, കുടുംബാംഗങ്ങള്‍ എന്നിവരുടെ സാനിധ്യത്തിലായിരുന്നു സംസ്‌ക്കാരം നടന്നത്. ഷാജഹാന്‍ കല്ലമ്പലം, എറണാകുളം ജില്ലാ ഒ ഐ സി സി ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ മാത്യൂസ് കോതമംഗലം, രാജു പാലക്കാട്, എന്നവരുടെ നേതൃത്വത്തിലാണ് നിയമനടപടികള്‍ പൂര്‍ത്തിയാക്കിയത്. ദവാദ്മിയില്‍ ഹുസൈന്‍, പ്രിന്‍സ് എന്നിവരും സഹായത്തിനുണ്ടായിരുന്നു. പിതാവ് വര്ഗീസ് മണ്ണാപ്പറമ്പില്‍. മാതാവ്: മേരി വര്‍ഗീസ്. സഹോദരങ്ങള്‍: എല്‍ദോ, എബി വര്‍ഗീസ്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.