Sauditimesonline

KELI KUDUMBAVEDI
'സിനിമാ കൊട്ടക' ഇന്ന് തുറക്കും

തനിമ തഹ്ഫീദുല്‍ ഖുര്‍ആന്‍ കോഴ്‌സ് ആരംഭിച്ചു

റിയാദ്: അല്‍ മദ്രസത്തുല്‍ ഇസ്‌ലാമിയയുടെ കീഴില്‍ തനിമ തഹ്ഫീദുല്‍ ഖുര്‍ആന്‍ കോഴ്‌സ് ആരംഭിച്ചു. അഞ്ച് വര്‍ഷം കൊണ്ട് ഖുര്‍ആന്‍ പൂര്‍ണ്ണമായും മനപ്പാഠമാക്കുന്ന രീതിയില്‍ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തിയാണ് കോഴ്‌സ് നടത്തുന്നത്. 13 വയസ്സ് വരെയുള്ള ആണ്‍കുട്ടികളും 18 വയസ്സ് വരെയുള്ള പെണ്‍കുട്ടികള്‍ക്കുമാണ് അവസരം.

പാരായണത്തോടൊപ്പം ഖുര്‍ആന്‍ അവതരിപ്പിക്കുന്ന ആശയങ്ങളുടെ ആഴവും പരപ്പും മനസ്സിലാക്കാന്‍ ശ്രമിക്കണമെന്ന് തനിമ റിയാദ് പ്രൊവിന്‍സ് പ്രസിഡന്റ് അസ്ഹര്‍ പുള്ളിയില്‍ പറഞ്ഞു. ഖുര്‍ആന്റെ ദര്‍ശനം ജീവിതത്തില്‍ പകര്‍ത്തണമെന്നും തഹ്ഫീദുല്‍ ഖുര്‍ആന്‍ കോഴ്‌സ് ഉദ്ഘാടനം ചെയ്തു അദ്ദേഹം പറഞ്ഞു. നോര്‍ത്ത് സോണ്‍ പ്രസിഡന്റ് സിദ്ധീഖ് ജമാല്‍ അധ്യക്ഷത വഹിച്ചു.

ലീന്‍ അഷ്‌റഫ് ഖുര്‍ആന്‍ പാരായണം നടത്തി. രക്ഷിതാക്കളുടെ പ്രതിനിധി ഷംനാദ്, തനിമ പ്രൊവിന്‍സ് അംഗം താജുദ്ധീന്‍ ഓമശ്ശേരി, സൗത്ത് സോണ്‍ വനിതാ വിഭാഗം പ്രസിഡന്റ് നസീറ റഫീഖ് എന്നിവര്‍ സംസാരിച്ചു. ഷരീഫ് കൊല്ലം സ്വാഗതം പറഞ്ഞു. ജാസ്മിന്‍ അഷ്‌റഫ്, ബുഷ്‌റ ഹനീഫ്, റഷീഖ, ഹഫ്‌സ ഹാരിസ് എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top