റിയാദ്: ഈദ് ആഘോഷമാക്കാന്‍ സിറ്റി ഫ്‌ളവര്‍ ഷോ റൂമുകളില്‍ വിപുലമായ ഒരുക്കങ്ങള്‍. കൊവിഡിന്റെ പശ്ചാത്തലത്തില്‍ റമദാനില്‍ കടുത്ത നിയന്ത്രണമാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ വൈറസ് ബാധിതരുടെ എണ്ണം ഗണ്യമായി കുറഞ്ഞു വരുന്നത് ഏറെ പ്രതീക്ഷ നല്‍കുന്നു. മാത്രമല്ല രാജ്യം സാധാരണ നിലയിലേക്ക് പ്രവേശിച്ചതിനാല്‍ ഈദിനെ വരവേല്‍ക്കാനുളള ആവേശത്തിലാണ് ജനങ്ങള്‍. കൊവിഡ് മുന്‍കരുതലുകള്‍ പൂര്‍ണമയും പാലിച്ച് ഉപഭോക്താക്കള്‍ക്ക് സിറ്റി ഫ്‌ളവര്‍ ഷോറൂമുകളില്‍ പര്‍ചേസിന് വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്.
മര്‍ഹബന്‍ ബില്‍ ഈദ് എന്ന പേരില്‍ പ്രൊമോഷനും പ്രഖ്യാപിച്ചു.
150 റിയാലിന് പര്‍ചേസ് ചെയ്യുന്നവര്‍ക്ക് ജൂലൈ 31 വരെ 50 റിയാലിന്റെ പര്‍ചേസ് വൗചര്‍ സൗജന്യമായി ലഭിക്കും. 13 ദിവസം നീണ്ടു നില്‍ക്കുന്ന പ്രൊമോഷനില്‍ സൗജന്യ വൗചര്‍ ലഭിക്കുന്നവര്‍ക്ക് ആഗസ്ത് 3ന് മുമ്പ് ഗാര്‍മെന്റ്‌സ്, ഫുട്‌വെയര്‍ ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്നുള ഇഷ്ടമുളള സാധനങ്ങള്‍ പര്‍ചേസ് ചെയ്യാന്‍ അവസരം ലഭിക്കും.
നിരവധി ഓഫറുകളും പുതുമയുളള ഉല്‍പ്പന്നങ്ങളും ഈദിനെ വരവേല്‍ക്കാന്‍ സിറ്റി ഫ്‌ളവര്‍ ഷോറൂമുകളില്‍ ഒരുക്കിയിട്ടുണ്ട്. സൗദിയിലെ മുഴുവന്‍ ഷോറൂമുകളിലും ഓഫര്‍ ലഭ്യമാണെന്നും സിറ്റി ഫ്‌ളവര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.