റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ ആരോഗ്യ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിയാദിലെ കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് രാജാവിനെ പ്രവേശിപ്പിച്ചതെന്ന് റോയല്‍ കോര്‍ട് പ്രസ്താവനയില്‍ അറിയിച്ചു.
പിത്താശയ വീക്കത്തെ തുടര്‍ന്നാണ് ഭരണാധികാരി സല്‍മാന്‍ രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. കുവൈറ്റ് അമിര്‍ ഷെയ്ഖ് സബ അല്‍അഹ്മദ് അല്‍ ജബേര്‍, ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ എന്നിവര്‍ രാജാവിന്റെ ആരോഗ്യ വിവരം അന്വേഷിച്ച് ടെലിഫോണില്‍ ബന്ധപ്പെട്ടതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി എസ്പിഎ റിപ്പോര്‍ട്ട് ചെയ്തു.
(Click the image for Nesto offer)
സല്‍മാന്‍ രാജാവ് എത്രയും വേഗം സുഖം പ്രാപിച്ചുവരാന്‍ കഴിയട്ടെ എന്ന് സ്വദേശികളും വിദേശികളും സാമൂഹിക മാധ്യമങ്ങളില്‍ പ്രാര്‍ത്ഥനകളും ആശംസകളും നേര്‍ന്നു. രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാഹചര്യത്തില്‍ ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമിയുടെ ഔദ്യോഗിക സന്ദര്‍ശനം മാറ്റിവെച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 85 വയസുളള സല്‍മാന്‍ രാജാവ് 2015 ജനുവരി 23നാണ് സൗദി അറേബ്യയുടെ ഭരണ സാരഥ്യം ഏറ്റെടുത്തത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.