റിയാദ്: രണ്ടു പതിറ്റാണ്ടിലധികം നീണ്ട പ്രവാസത്തിന് ശേഷം നാട്ടിലേക്കു മടങ്ങുന്ന സാമൂഹിക പ്രവര്‍ത്തകയും കെ എം സി സി വനിതാ വിംഗ് സാരഥിയുമായ ഷിംന അബ്ദുല്‍ മജീദിന് യാത്രയയപ്പ് നല്‍കി. അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് റഹ്മത്ത് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ചെയര്‍പേഴ്‌സണ്‍ ഖമറുന്നീസ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
മൂന്ന് വര്‍ഷമായി കെഎംസിസി വനിതവിംഗ് ജോയിന്റ് സെക്രട്ടറിയാണ്. റിയാദിലെ പാചക വേദികളില്‍ മത്സരാര്‍ത്ഥിയായും വിധികര്‍ത്താവായും ശ്രദ്ധനേടി. കേക്ക് നിര്‍മ്മാണരംഗത്തും പരിശീലിപ്പിക്കുന്നതിലധം കാലങ്ങളായി പ്രവാസി കുടുംബിനികള്‍ക്കിടയില്‍ പരിചിതയാണ്. ഷിംന അബ്ദുല്‍ മജീദിനുള്ള വനിത ഉപഹാരം കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ സമ്മാനിച്ചു.
സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ നാസര്‍ മാങ്കാവ്, പി.സി. അബ്ദുള്‍ മജീദ്, വനിതാ വിംഗ് ഭാരവാഹികളായ ഹസ്ബിന നാസര്‍, താഹിറ മാമുക്കോയ, ഷഹര്‍ബാന്‍ മുനീര്‍, നജ്മ ഹാഷിം, ഫസ്‌ന ഷാഹിദ്, കാസര്‍കോട് കെഎംസിസി ജില്ല പ്രസിഡണ്ട് മുഹമ്മദ് കളപ്പാറ, മാമു മുഹമ്മദ് കണ്ണൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഷിംന അബ്ദുല്‍ മജീദ് മറുപടി പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി ജസീല മൂസ സ്വാഗതവും ട്രഷറര്‍ നുസൈബ മാമു നന്ദിയും പറഞ്ഞു. മലപ്പുറം കാളമ്പാടി സ്വദേശിയും റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിയുമായ പി.സി.അബ്ദുള്‍ മജീദിന്റെ ഭാര്യയാണ്. റിയാദ് മോഡേണ്‍ മിഡില്‍ ഈസ്റ്റ് ഇന്റര്‍ നാഷണല്‍ സ്‌ക്കൂള്‍ വിദ്യാര്‍ഥികളായ ആയിശ അബ്ദുള്‍ മജീദ്, മുഹമ്മദ് സ്വാലിഹ് അബ്ദുള്‍ മജീദ് എന്നിവര്‍ മക്കളാണ്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.