റിയാദ്: കൊവിഡ് വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ കഴിഞ്ഞതായി സൗദി മന്ത്രിസഭാ യോഗം വിലയിരുത്തി. രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആഗോള ശരാശരിയെക്കോള്‍ ഫലപ്രദമാണെന്നും മന്ത്രിസഭാ യോഗം അഭിപ്രായപ്പെട്ടു. വിര്‍ച്വല്‍ മന്ത്രിസഭാ യോഗത്തില്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിച്ചു.
കൊവിഡ് ബാധിതര്‍ക്ക് ഏറ്റവും മികച്ച പരിചരണമാണ് രാജ്യത്ത് നല്‍കുന്നത്. ചികിത്സയുടെ വിശദാംശങ്ങള്‍, വൈറസ് വ്യാപനം തിരിച്ചറിയുന്നതിനുളള പദ്ധതികള്‍, നിരീക്ഷണത്തിനുമുള്ള ഏറ്റവും പുതിയ ഉദ്യമങ്ങള്‍ എന്നിവ മന്ത്രിസഭാ യോഗം അവലോകനം ചെയ്തു. 20 ലക്ഷത്തിലധികം കൊവിഡ് പരിശോധനകള്‍ രാജ്യത്തു നടന്നു. മൂന്ന് മാസത്തിനിടെ രാജ്യത്തെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിന്റെ ശേഷി 30 ശതമാനം വര്‍ധിപ്പിച്ചു. ആരോഗ്യ സംവിധാനങ്ങളുടെ ശേഷിയും പ്രവര്‍ത്തന ക്ഷമതയും ആഗോള ശരാശരിയേക്കാള്‍ മികച്ചതാണെന്നും മന്ത്രിസഭ വിലയിരുത്തി. ഹജ് തീര്‍ഥാടകര്‍ക്ക് ഏറ്റവും ഉയര്‍ന്ന സുരക്ഷയും ആരോഗ്യ പരിചരണവും ഉറപ്പുവരുത്തും. ഇതിനായി തയ്യാറാക്കിയ പദ്ധതികള്‍, മുന്‍കരുതല്‍ നടപടികള്‍, സര്‍ക്കാര്‍ വകുപ്പുകളുടെ ഒരുക്കങ്ങള്‍ എന്നിവയും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.