
റിയാദ്: കേരളത്തില്‍ നടക്കുന്ന ഓണ്‍ലൈന്‍ ട്യൂഷന്‍ ക്ലാസുകള്‍ക്ക് ഗള്‍ഫ് നാടുകളിലും പ്രിയമേറുന്നു. പത്ത്, പ്ലസ് വണ്‍, പ്ലസ് ടൂ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളിലാണ് പഠനം. കേരളത്തില്‍ വര്‍ഷങ്ങളായി മത്സരപ്പരീക്ഷകളില്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ച് പരിചയ സമ്പന്നരായ അധ്യാപികമാരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഗള്‍ഫിലെ വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലെ വിദ്യാര്‍ത്ഥികളോടൊപ്പം ഓണ്‍ലൈനില്‍ പഠന സൗകര്യം നിരവധി വിദ്യാര്‍ത്ഥികളെയും ആകര്‍ഷിക്കുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ ടൂഷന്‍ ഫീസ് നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ ഫീസ് നിരക്കാണ് ഈടാക്കുന്നത്. അതുകൊണ്ടുതന്നെ കേരളത്തില്‍ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ടൂഷന് ഗള്‍ഫില്‍ നിന്നു കൂടുതല്‍ രക്ഷിതാക്കളും താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്. താല്‍പര്യമുളളവര്‍ക്ക് +91 94004 34706 നമ്പരില്‍ വിളിക്കുകയോ വാട്‌സ്ആപില്‍ ബന്ധപ്പെടുകയോ ചെയ്യാം.
വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റഡി മെറ്റീരിയല്‍ വിതരണം ചെയ്യും. ഇതിനു പുറമെ പരിശീലനം, ചോദ്യോത്തര സെഷന്‍, മുന്‍ വര്‍ഷങ്ങളിലെ ചോദ്യോത്തരങ്ങളുടെ വിശകലനം, ഓണ്‍ലൈന്‍ പരീക്ഷകള്‍, സംശയ നിവാരണത്തിന് വാട്‌സ്ആപ് ഗ്രൂപ് എന്നിവയും വിദ്യാര്‍ത്ഥികളുടെ പഠനം എളുപ്പമാക്കും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
