വോക്‌സ് സിനിമയുടെ 11 സ്‌ക്രീനുകള്‍ അതിയാഫ് മാളില്‍
റിയാദ്: മജിദ് അല്‍ ഫുത്തൈമിന്റെ വോക്‌സ് സിനിമാസുമായി സഹകരിച്ച് അതിയാഫ് മാളില്‍ തീയറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലോകോത്തര നിലവാരമുളള തീയറ്ററില്‍ 11 സ്‌ക്രീനുകളിലായി 650 സീറ്റുകളാണ് സജ്ജീകരിച്ചിട്ടുളളത്. സൗദി അറേബ്യയിലെ വോക്‌സ് സിനിമാസിന്റെ എട്ടാമത്തെ ശാഖയുടെ ഉദ്ഘാടനം മാജിദ് അല്‍ ഫത്തൈം വെന്‍ചേഴ്‌സിന്റെ കണ്‍ട്രി മാനേജര്‍ മുഹമ്മദ് അല്‍ ഹാഷ്മി നിര്‍വഹിച്ചു. ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ ഷെഹിം മുഹമ്മദ്, ഹേവര്‍ അല്‍ റാബി കമ്പനി സിഇഒ ഡോ. മുഹമ്മദ് അല്‍ റോവീഷ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. […]












