Sauditimesonline

knm
രാജാവിന്റെ അതിഥിയായി ഉനൈസ് പാപ്പിനിശ്ശേരി

പ്രവാസികളുടെ മടക്കം; സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദേശങ്ങള്‍ അപ്രായോഗികം

റിയാദ്: വിദേശത്തുളള മലയാളികള്‍ കേരളത്തിലേക്ക് മടങ്ങി വരുന്നതിന് മുമ്പ് കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് കേരള സര്‍ക്കാരിന്റെ ഉത്തരവ്. ഇത് അപ്രായോഗിക നിര്‍ദേശമാണെന്നും ഉത്തരവ് പിന്‍വലിക്കണമെന്നും പ്രവാസികള്‍ ആവശ്യപ്പെട്ടു. കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 26ന് ആരംഭിച്ചിരുന്നു. അതിന് മുന്നോടിയായി ഈ മാസം 20ന് പ്രവാസി കാര്യ വകുപ്പ് ഏപ്രില്‍ 20ന് പുറപ്പെടുവിച്ച 236/2020 നമ്പര്‍ ഗവണ്‍മെന്റ് ഓര്‍ഡറിലാണ് ടെസ്റ്റ് നടത്തി നെഗറ്റീവായവര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഉത്തരവുളളത്. യാത്ര തിരിക്കുന്നതിന് എത്ര ദിവസം മുമ്പ് ടെസ്റ്റ് നടത്തണമെന്ന് ആരോഗ്യ വകുപ്പ് തീരുമാനിക്കുമെന്നും ഉത്തരവില്‍ പറയുന്നു. വിദേശ രാജ്യങ്ങളിലെ പ്രവാസി സംഘടനകള്‍ കൊവിഡ് ടെസ്റ്റിന് സൗകര്യം ചെയ്തു കൊടുക്കണമെന്നും ഉത്തരവിലുണ്ട്.

ഉത്തരവില്‍ നോര്‍ക്ക റൂട്‌സില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് നിര്‍ദേശമുണ്ടെങ്കിലും ഇതുകൂടാതെ തന്നെ രജിസ്‌ട്രേഷന്‍ അനുവദിക്കുന്നുണ്ട്. കൊവിഡ് രോഗ ലക്ഷണമുളളവര്‍ക്കു പോലും യഥാസമയം ടെസ്റ്റ് നടത്താന്‍ കഴിയാത്ത സാഹചര്യമാണ് പല ഗള്‍ഫ് നാടുകളിലും നിലവിലുളളത്. അതുകൊണ്ടുതന്നെ, അപ്രായോഗികമായ നിര്‍ദേശങ്ങള്‍ ഉത്തരവായി പുറത്തു വന്നത് നോര്‍ക്ക വകുപ്പിന് ഇപ്പോഴും പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ധാരണ ഇല്ല എന്നതിന് തെളിവാണെന്ന് പ്രവാസികള്‍ കുറ്റപ്പെടുത്തി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top