Sauditimesonline

3 oicc
ഇനി 'യഥാര്‍ത്ഥ ഇരട്ടച്ചങ്കന്റെ' ഭരണം; ആവേശമായി റിയാദ് ഒഐസിസി

ആന്‍ഡ്രൂസ് വര്‍ഗീസ് റിയാദില്‍ നിര്യാതനായി

റിയാദ്: ആദ്യകാല മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ റിയാദില്‍ മരിച്ചു. ആലപ്പുഴ നെടുമുടി പുത്തന്‍ചിറയില്‍ ആന്‍ഡ്രൂസ് വര്‍ഗീസ് (62) ആണ് മരിച്ചത്. റിയാദില്‍ ഡാക് ഡിറ്റര്‍ജന്റ് മാനേജര്‍, അല്‍ ആലിയ സ്‌കൂള്‍ മാനേജര്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നു. സഹായിയോടൊപ്പം റിയാദിലെ വസതിയിലാണ് താമസം. ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്നെങ്കിലും എഴുനേല്‍ക്കാന്‍ വൈകിയതോടെ ഒപ്പം താമസിക്കുന്ന ആള്‍ ആണ് ആന്‍ഡ്രൂസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയസ്തംഭനം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. മുന്‍ എം എല്‍ എ തോമസ് ചാണ്ടിയുടെ അടുത്ത ബന്ധുവാണ്. 36 വര്‍ഷമായി സൗദിയിലുളള ആന്‍ഡ്രൂസ് റിയാദിലെ സാമൂഹിക, സാംസ്‌കാരിക കൂട്ടായ്മകളായ കൈരളി, സൂര്യ എന്നിവയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യ: വിന്‍സി ആന്‍ഡ്രൂസ്, മകന്‍: ക്രിസ് ആന്‍ഡ്രൂസ്, മകഭ കള്‍വിന്‍ ആന്‍ഡ്രൂസ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top