റിയാദില്‍ പ്രാപ്പിടിയന്‍ പക്ഷികളുടെ പ്രദര്‍ശനം
റിയാദ്: സൗദി ഫാല്‍ക്കണ്‍ ക്ലബ് സംഘടിപ്പിക്കുന്ന രണ്ടാമത് പ്രദര്‍ശനം ആരംഭിച്ചു. രണ്ടു കോടി റിയാല്‍ കാഷ് പ്രൈസ് സമ്മാനിക്കുന്ന വിവിധ മത്സരങ്ങളും പ്രദര്‍ശനത്തിന്റെ ഭാഗമായി നടക്കും. ഡിസംബര്‍ 16ന് പ്രദര്‍ശനം സമാപിക്കും. ഫാല്‍ക്കന്‍ (പ്രാപ്പിടിയന്‍ പറവകള്‍) അറബികളുടെ ജീവിതത്തിന്റെ ഭാഗമാണ്. ഫാല്‍ക്കന്‍ പക്ഷികളെ ഉപയോഗിച്ച് മരുഭൂമിയില്‍ മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടുന്നത് അറബികള്‍ക്ക് ഹരമാണ്. അതുകൊണ്ടുതന്നെ റിയാദിലൊരുക്കിയ ഫാല്‍ക്കന്‍ ആന്റ് ഹന്റിംഗ് എക്‌സിബിഷന്‍ കാണാന്‍ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ നിന്നും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുളളവരുടെ പ്രവാഹമാണ് അനുഭവപ്പെടുന്നത്. ഇരുപത് […]














