Sauditimesonline

SaudiTimes

ട്രാഫിക് നിയമ ലംഘന; എസ് എം എസ് സന്ദേശം വഴി അറിയിക്കും

റിയാദ്: സൗദി അറേബ്യയില്‍ ട്രാഫിക് നിയമ ലംഘനത്തിനുളള പിഴ അടക്കാത്തവരുടെ കേസുകള്‍ പ്രത്യേക കോടതി പരിഗണിക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ്. പിഴ അടക്കാത്തവര്‍ക്ക് നിശ്ചിത കാലം സാവകാശം അനുവദിക്കും. അതിനു ശേഷവും പിഴ അടക്കാത്തവരുടെ കേസുകളാണ് കോടതി പരിഗണിക്കുന്നത്. വിവിധ ട്രാഫിക് നിയമ ലംഘനങ്ങള്‍ നടത്തുന്നവര്‍ക്ക് പലപ്പോഴായി ലഭിക്കുന്ന പിഴ ഇരുപതിനായിരം റിയാലായി ഉയര്‍ന്നാല്‍ ഡ്രൈവര്‍മാര്‍ക്ക് എസ് എം എസ് സന്ദേശം അയക്കും. പിഴ സംഖ്യ ഉയര്‍ന്നതിന്റെ പേരില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തിവെക്കില്ല. ട്രാഫിക് നിയമത്തിലെ 75ാം വകുപ്പ് അനുസരിച്ച് ആറു മാസം സാവകാശം ലഭിക്കും. നിശ്ചിത സമയത്തിനകം പിഴ അടച്ചില്ലെങ്കില്‍ ഒരു മാസത്തിനകം പിഴ അടക്കാന്‍ നോട്ടീസ് നല്‍കും. ആദ്യ നോട്ടീസില്‍ നിര്‍ദേശിക്കുന്ന സമയ പരിധിക്കകം പിഴ അടച്ചില്ലെങ്കില്‍ രണ്ടാമതും നോട്ടീസ് അയക്കും. ഇതും പരിഗണിക്കാത്തവരുടെ കേസുകള്‍ പ്രത്യേക കോടതിക്ക് കൈമാറും. ഇത്തരക്കാര്‍ക്കെതിരെ സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തിവെക്കുന്നത് ഉള്‍പ്പെടെയുളള നടപടികള്‍ കോടതിയാണ് തീരുമാനിക്കുന്നതെന്നും ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.
ഗതാഗത നിയമ ലംഘനവും റോഡപകടങ്ങളും വര്‍ധിച്ചതോടെ കഴിഞ്ഞ വര്‍ഷം ട്രാഫിക് നിയമം പരിഷ്‌കരിക്കുകയും പിഴ സംഖ്യ ഇരട്ടിയാക്കുകയും ചെയ്തിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top