റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് രോഗ ബാധിതരെക്കാള്‍ കൂടുതല്‍ പേര്‍ക്ക് രോഗം ഭേദമായി. ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കു പ്രകാരം 4909 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. രോഗം ഭേദമാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആശ്വാസകരമാണ്. രോഗം ഭേദമായവര്‍ ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്തണമെന്നും ജാഗ്രത തുടരണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. സൗദിയില്‍ ഇതുവരെ 1.37 ലക്ഷം പേര്‍ക്കാണ് രോഗം ഭേദമായത്. രാജ്യത്തെ വിവിധ പ്രവിശ്യകളിലെ ആശുപത്രികളില്‍ 58,187 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.