
റിയാദ്: മൂന്ന് ജി സി സി രാഷ്ട്രങ്ങളെ ബന്ധിപ്പിക്കുന്ന ഗള്‍ഫ് റെയില്‍വേ ശൃംഖലയുടെ ഒന്നാം ഘട്ടം മൂന്നു വര്‍ഷത്തിനകം പൂര്‍ത്തിയാകും. യാത്രക്കാര്‍ക്കും ചരക്കു ഗതാഗതത്തിനും സുപ്രധാന നാഴിക കല്ലായിരിക്കും ഗള്‍ഫ് റെയില്‍വേയെന്നും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ വ്യക്തമാക്കി. ഒന്നാം ഘട്ടം 2023ല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സാമ്പത്തിക കാര്യ അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ ഖലീഫ അല്‍ അബ്‌രി പറഞ്ഞു. സൗദി അറേബ്യ, ഒമാന്‍, യു എ ഇ എന്നീ രാഷ്ട്രങ്ങളെയാണ് ഒന്നാം ഘട്ടത്തില്‍ ബന്ധിപ്പിക്കുന്നത്. രണ്ടാം ഘട്ടത്തിയല്‍ സൗദി അറേബ്യ, കുവൈത്, ബഹ്‌റൈന്‍ എന്നീ രാഷ്ട്രങ്ങളുമായി ബന്ധിപ്പിക്കും. 2025ല്‍ ഇതു പൂര്‍ത്തിയാക്കാന്‍ കഴിയും.
ജി സി സി രാഷ്ട്രങ്ങള്‍ക്കിടയില്‍ ചരക്കു ഗതാഗതത്തിനു പ്രാധാന്യം നല്‍കിയാണ് ഗള്‍ഫ് റെയില്‍വേ ശൃംഖലക്ക് രൂപം നല്‍കിയിട്ടുളളത്. വ്യാപാര മേഖലയിലും വാണിജ്യ ഗതാഗതത്തിലും സുപ്രധാന പങ്കധ വഹിക്കാന്‍ റെയില്‍വേക്കു കഴിയും. അതോടൊപ്പം യാത്രക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ചെലവു കുറഞ്ഞ യാത്രക്കു ഗള്‍ഫ് റെയില്‍വേ പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
