Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

വന്ദേ ഭാരത് നാലാം ഘട്ടം തുടങ്ങി; ചാര്‍ട്ടര്‍ വിമാനങ്ങള്‍ മുടങ്ങി

റിയാദ്: വന്ദേ ഭാരത് മിഷന്റെ നാലാം ഘട്ട സര്‍വീസ് ആരംഭിച്ചു. കേരളത്തിലേക്ക് പതിനൊന്ന് സര്‍വീസുകളാണുളളത്. അതിനിടെ ഇന്നലെയും ഇന്നും റിയാദില്‍ നിന്നു കേരളത്തിലേക്കു പുറപ്പെടേണ്ട ചാര്‍ട്ടര്‍ വിമാനങ്ങള്‍ മുടങ്ങിയത് സംഘാടകരെയും യാത്രക്കാരെയും പ്രതിസന്ധിയിലാക്കി. റിയാദില്‍ നിന്നു കോഴിക്കോടേക്കും ദമാമില്‍ നിന്നു കണ്ണൂരിലേക്കുമാണ് ഇന്നു വന്ദേ ഭാരത് മിഷന്‍ സര്‍വീസ് നടന്നത്. ഈ മാസം പത്താം തീയതി വരെയുളള സര്‍വീസില്‍ ഇന്ത്യയിലേക്കുളള 13 വിമാനങ്ങളില്‍ 11 എണ്ണവും കേരളത്തിലേക്കാണ്. റിയാദ്, ദമ്മാം എന്നിവിടങ്ങളില്‍ നിന്നു നാലും ജിദ്ദയില്‍ നിന്നു മൂന്നും സര്‍വീസുകള്‍ കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കു നടത്തും. ആദ്യ ഘട്ടങ്ങളില്‍ നിന്നു വ്യത്യസ്ഥമായി ടിക്കറ്റ് നിരക്കില്‍ ഇളവ് ഏര്‍പ്പെടുത്തിയത് ആശ്വാസമാണ്. 1700 റിയാല്‍ വരെ ഈടാക്കിയിരുന്ന നിരക്കിന് പകരം 908 റിയാലാണ് ഈടാക്കുന്നത്.

അതിനിടെ, ഇന്നലെയും ഇന്നുമായി കേരളത്തിലേക്ക് പുറപ്പെടുമെന്ന് പ്രഖ്യാപിച്ചിരുന്ന മൂന്ന് ചാര്‍ട്ടര്‍ വിമാനങ്ങള്‍ അവസാന നിമിഷം റദ്ദാക്കി. റിയാദില്‍ നിന്നു പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്തിരുന്നത്. മണിക്കൂറുകള്‍ക്കു മുമ്പു മാത്രമാണ് വിമാനം റദ്ദാക്കിയ വിവരം യാത്രക്കാര്‍ അറിയുന്നത്. ഇതോടെ ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുളള യാത്രക്കാര്‍ പ്രതിസന്ധിയിലായി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top