Sauditimesonline

MAKKAH RAIN
മക്കയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ

സൗദിയില്‍ പ്ലാസ്മ ചികിത്സ; നൂറിലധികം പേര്‍ കൊവിഡ് മുക്തിനേടി

റിയാദ്: സൗദിയില്‍ കൊവിഡ് ചികിത്സക്ക് പ്ലാസ്മ തെറാപ്പി ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം. ഇതുവരെ നൂറിലധികം രോഗബാധിതര്‍ക്കാണ് ചികിത്സ ലഭ്യമാക്കിയത്. കൊവിഡിനെ അതിജീവിച്ചവരില്‍ നിന്ന് ശേഖരിക്കുന്ന പ്ലാസ്മ ഉപയോഗിച്ചാണ് ഗുരുതരമായി വൈറസ് ബാധ ഏറ്റവരെ ചികിത്സിക്കുന്നത്. രാജ്യത്തെ ഗവേഷണ കേന്ദ്രങ്ങളിലാണ് പ്ലാസ്മ ചികിത്സ നടത്തുന്നത്. രോഗം ഭേദമായ അഞ്ഞൂറിലധികം ആളുകളില്‍ നിന്നാണ് പ്ലാസ്മ ശേഖരിച്ചത്. ഏപ്രില്‍ മാസമാണ് രാജ്യബ്ല് പ്ലാസ്മ ഗവേഷണത്തിനും ചികിത്സക്കും അനുമതി നല്‍കിയത്. നാഷണല്‍ ഗാര്‍ഡ്, ആംഡ് ഫോഴ്‌സ്, അരാംകോ, യൂനിവേഴ്‌സിറ്റി കൊളെജ് എന്നിവിടങ്ങളിലെ ഗവേഷണ കേന്ദ്രങ്ങളിലും ആശുപത്രികളിലുമാണ് പ്ലാസ്മ ചികിത്സ ലഭ്യമാക്കിയിട്ടുളളത്.

രോഗം ഭേദമായ പതിനാലായിരത്തിലധികം ആളുകള്‍ പ്ലാസ്മ ദാനം ചെയ്യുന്നതിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റിയാദ്, ദമ്മാം, ജിദ്ദ, മദീന എന്നിവിടങ്ങളില്‍ പ്ലാസ്മ ദാനം ചെയ്യുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്ലാസ്മ ചികിത്സയിലൂടെ രോഗം ഭേദമായവരുടെ പ്ലാസ്മ ഉപയോഗിച്ചുളള ഗവേഷണം, ചികിത്സ എന്നിവ ആരംഭിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. മലയാളികളായ ഷാജഹാന്‍ എടക്കര, കണ്ണൂര്‍ സ്വദേശി ഷഫീഖ് വി എന്നിവര്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ നേരത്തെ പ്ലാസ്മ ദാനം ചെയ്തിരുന്നു. കൊവിഡ് ഭേദമായതിന് ശേഷം രണ്ടുതവണ പരിശോധനയില്‍ നെഗറ്റീവ് ഫലം ലഭിക്കുന്നവരുടെ പ്ലാസ്മയാണ് ശേഖരിക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top