
റിയാദ്: മൂന്നു മാസമായി പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലായിരുന്ന കൊല്ലം കടയ്ക്കല്‍ സ്വദേശി നസറുദ്ദീന്‍ (49) നാടണഞ്ഞു. സേഷ്യല്‍ ഫോറം ഇടപെട്ടാണ് നാട്ടിലെത്തിച്ചത്. 16 വര്‍ഷമായി റിയാദില്‍ ഹൗസ് ഡ്രൈവറായിരുന്ന ഇദ്ദേഹം ശുമേസി ആശുപത്രിയില്‍ ചികിത്സയിലാവുകയായിരുന്നു.
മറ്റൊരാളുടെ സഹായം ഇല്ലാതെ നടക്കാന്‍ കഴിയില്ല. ബന്ധുവായ നുജൂം കടയ്ക്കല്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകന്‍ സുലൈമാന്‍ റജീഫ് മുഖേന സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ കോഡിനേറ്റര്‍ മുനീബ് പാഴൂരിന്റെ ശ്രദ്ധയില്‍ പെടുത്തി. തുടര്‍ന്ന് എംബസിയില്‍ നിന്ന് യാത്രാ രേഖകളും ടിക്കറ്റും അനുവദിച്ചു. നസറുദ്ദീന് സഹായത്തിന് ബന്ധുവായ സലിം ഷെഫീക്ക് അനുഗമിച്ചു. തിരുവനന്തുപുരത്തേക്കുള്ള വിമാനത്തില്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ ഇരുവരെയും യാത്രയാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
