
റിയാദ്: സൗദി അറേബ്യ ലക്ഷ്യമാക്കി യമനില്‍ നിന്നു ഹൂതികള്‍ നിയന്ത്രിക്കുന്ന ഡ്രോണ്‍ സകര്‍ത്തതായി സഖ്യസേന. സ്‌ഫോടക വസ്തുക്കള്‍ നിറച്ച നാലു ഡ്രോണുകള്‍ ആകാശത്ത് തകര്‍ത്തതിനാല്‍ അപകടം ഒഴിവായി. യമനയല്‍ നിന്നു ഹൂതികളാണ് സൗദിയിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണത്തിന് ശ്രമിക്കുന്നതെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു. മൂന്ന് ഡ്രോണുകള്‍ യമന്‍ ആകാശ പരിധിയിലും ഒരെണ്ണം സൗദിയുടെ ആകാശത്തുമാണ് കണ്ടെത്തിയത്. നാലു ഡ്രോണുകളും വ്യോമ പ്രതിരോധ സേന ആകാശത്ത് തര്‍ത്തു.
യമനില്‍ ഹൂതികളുടെ വിക്ഷേപണ കേന്ദ്രങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്. അതുകൊണ്ടുതന്നെ വിക്ഷേപിച്ചയുടനെ പ്രത്യാക്രമണം നടത്തി ഡ്രോണുകള്‍ നശിപ്പാക്കാന്‍ കഴിയും. ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഹൂതികള്‍ നടത്തുന്ന ആക്രമണ ശ്രമങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരാണ്. ഹൂതി ഭീഷണികളെ ചെറുക്കുകയും ശക്തമായി പ്രതിരോധിക്കുന്നതിനും സഖ്യസേന സുസജ്ജമാണെന്നും തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു.





