
റിയാദ്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ വീണ്ടും പ്രവാസികള്‍ക്ക് ആശ്വാസവുമായി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്. ഇഖാമ കാലാവധി, ഫൈനല്‍ എക്‌സിറ്റ് നേടിയവരുടെ വിസ കാലാവധി എന്നിവ സൗജന്യമായി ദീര്‍ഘിപ്പിച്ചു നല്‍കുന്നതുള്‍പ്പെടെയുളള ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ രാജാവ് ഉത്തരവിട്ടു. രാജ്യത്തിന് പുറത്തുള്ള പ്രവാസികളുടെ എക്‌സിറ്റ്, റീ എന്‍ട്രി വിസ, കാലാവധി കഴിഞ്ഞ ഇഖാമ എന്നിവയും മൂന്നു മാസത്തേക്ക് ദീര്‍ഘിപ്പിച്ചു നല്‍കും. വിസിറ്റിംഗ് വിസയില്‍ രാജ്യത്തുളളവര്‍ക്കും മൂന്നുമാസം വിസ കാലാവധി നീട്ടി നല്‍കും.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.