Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

കോണ്‍സല്‍ ജനറലിന് സവാ യാത്രയയപ്പ്

ജിദ്ദ: ദല്‍ഹിലേക്ക് സ്ഥലം മാറി പോകുന്ന കോണ്‍സല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശൈഖിന് സൗദി ആലപ്പുഴ വെല്‍ഫെയര്‍ അസോസിയേഷന്‍ (സവാ) യാത്രയയപ്പ് നല്‍കി. കൊണ്‍സല്‍ ജനറലിന്റെ ചേംബറില്‍ നടന്ന ലളിതമായ ചടങ്ങില്‍ സവാ ഉപഹാരം സമ്മാനിച്ചു. വൈസ് കോണ്‍സല്‍ മാലതി ഗുപ്തയും സന്നിഹിതയായിരുന്നു. ഇന്ത്യന്‍ സമൂഹത്തിനും ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും നൂര്‍ റഹ്മാന്‍ ശൈഖ് നല്‍കിയ സേവനങ്ങള്‍ മികച്ചതാണെന്ന് സവാ ഭാരവാഹികള്‍ പറഞ്ഞു. പ്രസിഡന്റ് യു. അബ്ദുല്ലത്തീഫ്, എം മുഹമ്മദ് രാജ, അബ്ദുസലാം മുസ്തഫ, ഫസല്‍ വയലാര്‍, അലി നാസര്‍ എന്നിവരാണ് ഉപഹാരം സമ്മാനിച്ചത്. സവായുടെ പ്രവര്‍നങ്ങളെ അഭിനന്ദിച്ച കോണ്‍സല്‍ ജനറല്‍ സംഘാടകരെ നന്ദിയും അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top