റിയാദ്: ഇന്ത്യന്‍ ഓവര്‍സീസ് ഫോറം സൗദിയില്‍ നിന്നു ചാര്‍ട്ടര്‍ ചെയ്ത വിമാനം കോഴിക്കോട് എത്തി. കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും കൂടുതല്‍ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യുമെന്നും സംഘാടകര്‍ അറിയിച്ചു. ഫോറത്തിന്റെ മൂന്നാമത് വിമാനമാണ് റിയാദില്‍ നിന്ന് സര്‍വീസ് നടത്തിയത്. സ്ത്രീകളും ഗര്‍ഭിണികളും വിദഗ്ദ ചികിത്സ ആവശ്യമുളളവരും ഉള്‍പ്പെടെ 165 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. സൗദിയില്‍ നിന്നു ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങളില്‍ ഏറ്റവും കുറഞ്ഞ നിരക്കാണ് ഈടാക്കിയത്. കേരളത്തിലേക്ക് വന്ദേഭാരത് മിഷന്‍ വിമാന സര്‍വീസുകള്‍ കുറവാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്നും സംഘാടകര്‍ പറഞ്ഞു.
കൊവിഡ് പ്രോട്ടോകോളുകള്‍ പാലിച്ചാണ് യാത്ര ഒരുക്കിയത്. പി പി ഇ കിറ്റ് ഉള്‍പ്പെടെയുളള സുരക്ഷാ ഉപകരണങ്ങള്‍ യാത്രക്കാര്‍ക്ക് വിതരണവും ചെയ്തു. ഈ മാസം 8 നു ജിദ്ദയില്‍ നിന്നു കോഴിക്കോടേക്കും 11നു ദമ്മാമില്‍ നിന്നു തമിഴ്‌നാട് ട്രിച്ചിയിലേക്കും വിമാനം ചാര്‍ട്ടര്‍ ചെയ്തിട്ടുണ്ടെന്നും ഇന്ത്യന്‍ ഓവര്‍സീസ് ഫോറം വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.