റിയാദ്: കേരളത്തില്‍ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുളള കീം എന്‍ട്രന്‍സ് പരീക്ഷ ഗള്‍ഫിലെ വിദ്യാര്‍ത്ഥികള്‍ക്ക് എഴുതാന്‍ അവസരം ഒരുക്കണമെന്ന് ആവശ്യം. ഈ മാസം 16ന് നടത്തുമെന്ന് പ്രഖ്യാപിച്ച പരീക്ഷ മാറ്റിവെക്കണം. അല്ലെങ്കില്‍ ഗള്‍ഫ് നാടുകളില്‍ പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.
ആറു ജി സി സി രാജ്യങ്ങളില്‍ യു എ ഇ ഒഴികെ മറ്റൊരു രാജ്യത്തും കീം പരീക്ഷാ കേന്ദ്രമില്ല. സൗദി അറേബ്യയില്‍ 41 ഇന്ത്യന്‍ സ്‌കൂളുകളാണുളളത്. ഇവിടങ്ങളില്‍ പഠിക്കുന്ന 70 ശതമാനവും മലയാളികളാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സൗദിയില്‍ കുടുങ്ങിയ നിരവധി വിദ്യാര്‍ത്ഥികളുണ്ട്. ഇവര്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ എഞ്ചിനീയറിംഗ്, ആര്‍കിടെക്ട്, മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ കീം മാറ്റിവെക്കണമെന്ന് വിദ്യാര്‍ത്ഥികളായ ഫായിസ് ഉമറും ഹന ഫാത്വിമയും ആവശ്യപ്പെട്ടു. ഗള്‍ഫിലെ വിദ്യാര്‍ത്ഥികള്‍ക്കു കൂടി പരീക്ഷ എഴുതാന്‍ കഴിയുന്ന വിധം തീയതി പുനക്രമീകരിക്കണം. സര്‍ക്കാര്‍ അടിയന്തിരമായി ഇക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.
ജൂലൈ മാസം പതിനാറാം തീയതി നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന കേരളത്തിലെ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ ഗഋഅങ, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയോ അല്ലെങ്കില്‍ ഇന്ത്യന്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സൗദിയില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കുകയോ വേണമെന്ന് റിയാദ് കേളി കലാസാംസ്‌കാരിക വേദി കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഗള്‍ഫില്‍ പന്ത്രണ്ടാം കഌസ്സില്‍ പഠിക്കുന്ന നിരവധി മലയാളി വിദ്യാര്‍ഥികള്‍ക്ക് പരീക്ഷകള്‍ മുഴുവനും എഴുതുവാനും തുടര്‍ പഠനത്തിനായി കേരളത്തിലേക്ക് തിരിച്ചു പോകാനും സാധിച്ചിട്ടില്ല. ഇതു സൗദി അറേബ്യയിലെ പന്ത്രണ്ടാം കഌസ്സ് കഴിഞ്ഞിരിക്കുന്ന വിദ്യാര്‍ഥികളെയും അവരുടെ കുടുംബങ്ങളേയും ഒരു പോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പരീക്ഷ മാറ്റിവെക്കണമെന്ന് കേളി കലാ സാംസ്‌കാരിക വേദി ആവശ്യപ്പെട്ടു.
നീറ്റ്, ജെ ഇ ഇ തുടങ്ങിയ പ്രവേശന പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. പ്രവാസി വിദ്യാര്‍ഥികളുടെ ഭാവി പരിഗണിച്ച് കേരള സര്‍ക്കാരും പ്രവേശന പരീക്ഷ മാറ്റിവയ്ക്കാന്‍ തയ്യാറാവണം. അല്ലെങ്കില്‍ സൗദിയിലെ പ്രധാന നഗരങ്ങളില്‍ പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിക്കണമെന്നും കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
