Sauditimesonline

suicide
പെരുകും ലഹരി, മായും ജീവന്‍: പ്രവാസത്തില്‍ പടരുന്ന ആശങ്ക

സിറ്റി ഫ്‌ളവറില്‍ ‘സേവ് നൗ’ പ്രൊമോഷന്‍

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന സെയിത്സ് പ്രൊമോഷന്‍ പ്രഖ്യാപിച്ചു. ‘സേവ് നൗ’പദ്ധതി പ്രകാരം രണ്ടു ഘട്ടങ്ങളിലാണ് പ്രൊമോഷന്‍. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ഫ്യൂ ഇളവു ഉള്‍പ്പെടെ വിപണിയും ജീവിത രീതിയും പ്രത്യാശയിലേക്ക് കുതിക്കുകയാണ്. അതോടൊപ്പം മൂല്യ വര്‍ധിത നികുതിയില്‍ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഏറ്റവും മികച്ച വിലയില്‍ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലെത്തിക്കും. മാത്രമല്ല മഹാമാരിയും സാമ്പത്തിക പ്രതിസന്ധിയും അനുഭവപ്പെടുന്ന വേളയില്‍ ഉപഭോക്താക്കള്‍ക്ക് കരുതലും സഹായവും ഉറപ്പു വരുത്തുന്നതിനാണ് ‘സേവ് നൗ’പദ്ധതിയെന്നും സിറ്റി ഫ്‌ളവര്‍ അറിയിച്ചു.

പ്രൊമാഷന്റെ ഒന്നാം ഘട്ടം ജൂലൈ 13 വരെയും രണ്ടാം ഘട്ടം 15 മുതല്‍ 27 വരെയും സൗദിയിലെ എല്ലാ സിറ്റി ഫ്‌ളവര്‍ ഔട്‌ലെറ്റുകളിലും നടക്കും. ‘സ്‌റ്റേ ഹെല്‍ത്തി’ എന്നപേരില്‍ ആരോഗ്യ പരിചരണ ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശേഖരം പ്രോമോഷന്റെ ഭാഗമായി നടക്കും. ഇതിനു പുറമെ വേനല്‍ക്കാല ഉല്‍പ്പന്നങ്ങള്‍ ‘സമ്മര്‍ സേവേഴ്‌സ്’ എന്ന പേരില്‍ ഒരുക്കിയിട്ടുണ്ട്. ഗാര്‍മന്റ്‌സ്, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ഇലക്‌ട്രോണിക്‌സ് തുടങ്ങി എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും സമ്മര്‍ സേവേഴസ് പ്രൊമോഷന്‍ ലഭ്യമാണ്. വിലക്കിഴിവും ബണ്ടില്‍ ഓഫറും പ്രൊമോഷന്റെ പ്രത്യേകതയാണ്. ഇതിന് പുറമെ ബൈ വണ്‍ ഗെറ്റ് വണ്‍ ഓഫര്‍, ബൈ ടു ഗെറ്റ് വണ്‍ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ, അന്തര്‍ദേശീയ ബ്രാണ്ടുകളിലുളള മികച്ച ഉല്‍പ്പന്നങ്ങള്‍ ഏറ്റവും മികച്ച വിലക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാം് സേവ് നൗ പ്രൊമോഷന്‍ ലക്ഷ്യം വെക്കുന്നതെന്നും സിറ്റി ഫ്‌ളവര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top