Sauditimesonline

modi and salman
പഹല്‍ഗാം ആക്രമണം: സൗദി സന്ദര്‍ശനം റദ്ദാക്കി പ്രധാനമന്ത്രി മടങ്ങി

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് മികച്ച സുരക്ഷ ഉറപ്പു വരുത്തും: മന്ത്രിസഭ

റിയാദ്: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കുന്നതിനുളള തയ്യാറെടുപ്പുകള്‍ സൗദി മന്ത്രിസഭാ യോഗം അവലോകനം ചെയ്തു. ഹജ്ജ് സീസണിന് മുമ്പും ശേഷവും നടപ്പിലാക്കേണ്ട നിയന്ത്രണങ്ങളും മന്ത്രിസഭ വിശകലനം ചെയ്തു.

എതത്യോപ്യന്‍ അണക്കെട്ട് സംബന്ധിച്ചുള്ള അസാധാരണ അറബ് മന്ത്രിമാരുടെ യോഗം അംഗീകരിച്ച പ്രമേയം മന്ത്രിസഭ ചര്‍ച്ച ചെയ്തു. ജല സുരക്ഷയ്ക്കുള്ള പോരാട്ടത്തില്‍ ഈജിപ്തിനും സുഡാനും പിന്തുണ നല്‍കുമെന്ന സൗദി മറേബ്യ ആവര്‍ത്തിച്ചു. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ വെര്‍ച്വല്‍ മന്ത്രാസഭാ യോഗമാണ് നടന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ദേശീയ, അന്തര്‍ദേശീയ സംഭവവികാസങ്ങളും ചര്‍ച്ച ചെയ്തു. ആക്ടിംഗ് മാധ്യമ മന്ത്രി മാജിദ് അല്‍ ഖസാബിയാണ് മന്ത്രി സഭാ വിവരങ്ങള്‍ അറിയിച്ചത്.

രോഗ ബാധിതര്‍ക്ക് സമ്പൂര്‍ണ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തും. ഈവര്‍ഷം പരിമിതമായ തീര്‍ത്ഥാടകര്‍ക്കു മാത്രമണ് ഹജ്ജിന് അവസരം. ഈ തീരുമാനത്തിന് ഇസ്ലാമിക ലോവും അന്തര്‍ദ്ദേശീയ രംഗത്തുളളവരും പിന്തുണ അറിയിച്ചു. ഇതിനെ മന്ത്രിസഭാ യോഗം അഭിനന്ദിച്ചു. ആഗോള ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനാണ് ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ആരോഗ്യ സുരക്ഷയും ഇസ്ലാമിക നിയമവും അനുസരിച്ചാണ് തീരുമാനം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top