Sauditimesonline

knm
രാജാവിന്റെ അതിഥിയായി ഉനൈസ് പാപ്പിനിശ്ശേരി

റിയാദ് ദമ്മാം-ട്രെയിന്‍; ആഴ്ചയില്‍ 350 സര്‍വീസ്

റിയാദ്: സൗദി അറേബ്യയില്‍ ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സൗദി റെയില്‍വേ ഓര്‍ഗനൈസേഷന്‍ തീരുമാനിച്ചു. റിയാദ് ദമാം സ്‌റ്റേഷനുകള്‍ക്കിടയില്‍ ആഴ്ചയില്‍ 350 സര്‍വീസുകള്‍ നടത്തുമെന്നും റെയില്‍വേ അറിയിച്ചു. ആഴ്ചയില്‍ 272 സര്‍വീസുകള്‍ നടത്തിയിരുന്ന റിയാദ്-ദമാം റൂട്ടില്‍ 78 സര്‍വീസുകളാണ് പുതുതായി ആരംഭിക്കുന്നത്. പുതിയ ഷെഡ്യൂളുകളുടെ ഉദ്ഘാടനം ഗതാഗത മന്ത്രിയും റെയില്‍വേ ഓര്‍ഗനൈസേഷന്‍ ചെയര്‍മാനുമായ എഞ്ചിനീയര്‍ സ്വാലിഹ് അല്‍ ജാസിര്‍ നിര്‍വഹിച്ചു. ജൂലൈ 12 മുതല്‍ പുതിയ ഷെഡ്യൂള്‍ പ്രകാരം സര്‍വീസ് ആരംഭിക്കും. 450 കിലോ മീറ്റര്‍ ദൈര്‍ഘ്യം വരുന്ന റിയാദിനും ദമ്മാമിനുമിടയില്‍ ഹുഫൂഫ്, ബഖീഖ് എന്നിവിടങ്ങളില്‍ രണ്ട് സറ്റേഷനുകളാണുളളത്. പുതിയ ഷെഡ്യൂള്‍ പ്രകാരം ആഴ്ചയില്‍ 67000 യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയും.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിപുലമായ സൗകര്യമാണ് റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും ഒരുക്കിയിട്ടുളളത്. ബോഗികള്‍ അണുവിമുക്തമാക്കി. സാമൂഹിക അകലം പാലിച്ച് ഒന്നിടവിട്ട സീറ്റുകളിലായിരിക്കും യാത്രക്കാര്‍ക്ക് ഇരിക്കാന്‍ അനുമതിയുളളത്. കൊവിഡ് മുന്‍കരുതല്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചായിരിക്കും സര്‍വീസ് നടത്തുന്നതെന്നും റെയില്‍വേ ഓര്‍ഗനൈസേഷന്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top