‘ബത്ഹയിലേക്കുള്ള വഴി’ ബത്ഹ തെരുവില്‍ പ്രകാശനം ചെയ്തു
റിയാദ്: ‘ബത്ഹയിലേക്കുള്ള വഴി’ കഥാ സമാഹാരം പ്രകാശനം ചെയ്യാന്‍ എഴുത്തുകാരന്‍ തെരഞ്ഞെടുത്ത വേദി ബത്ഹയുടെ തെരുവോരം. പ്രവാസിയായ കഥാകൃത്ത് റഫീഖ് പന്നിയങ്കരയുടെ കഥാ സമാഹരമാണ് തെരുവില്‍ പ്രകാശനം ചെയ്തത്. റിയാദിലെ വാണിജ്യ കേന്ദ്രമായ ബത്ഹയുടെ ഹൃദയഭാഗത്ത് ബത്ഹ കോമേഴ്‌സ്യല്‍ സെന്ററിനോട് ചേര്‍ന്നുള്ള തെരുവില്‍ ചെരാത് സാഹിത്യ വേദി സംഘടിപ്പിച്ച ചടങ്ങില്‍ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് വി.ജെ നസ്‌റുദ്ദീന്‍ പ്രകാശനം നിര്‍വഹിച്ചു. എം.സി ഇസ്മാഈല്‍ പുസ്തകം ഏറ്റുവാങ്ങി. ഹൗസ്‌ബോട്ട്, മഴ നനഞ്ഞ വീട്, മ്യൂച്വല്‍ഫ്രണ്ട് നൂര്‍ജഹാന്‍, […]














