റിയാദ്: പത്ത്, ഇരുപത് റിയാലിന് മികച്ച ഉല്‍പ്പന്നങ്ങള്‍ കരസ്ഥമാക്കാന്‍ ലുലു ഹൈപ്പര്‍ അവസരം ഒരുക്കുന്നു. സൗദിയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ശാഖകളില്‍ നാളെ മുതല്‍ പ്രൊമോഷന്‍ ആരംഭിക്കും. ഒക്‌ടോബര്‍ 13 മുതല്‍ പത്ത് ദിവസമാണ് ആനുകൂല്യം. എല്ലാ വിഭാഗത്തിലും ആവശ്യ സാധനങ്ങള്‍ 10, 20 റിയാലിന് ലഭ്യമാക്കും. ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തി ഉപഭോക്താക്കളിലെത്തിക്കുകയാണ് കഴിഞ്ഞ വര്‍ഷത്തെ സൗദി അറേബ്യയിലെ ഏറ്റവും മികച്ച വ്യാപാര ശൃംഖല ആയി തിരഞ്ഞെടുക്കപ്പെട്ട ലുലു ഗ്രൂപ്പ്.
കഴിഞ്ഞ വര്‍ഷം നടത്തിയ 10, 20 റിയാല്‍ ഓഫര്‍ വന്‍ വിജയമായിരുന്നു. ഇത്തവണയും 10, 20 ഓഫറില്‍ ആവശ്യ സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരുടെ എണ്ണത്തില്‍ ക്രമാതീതമായ ഉയരും. ഉപഭോക്താക്കളുടെ മികച്ച അഭിപ്രായം പരിഗകണിച്ച് കൂടുതല്‍ ഉല്‍പ്പന്നങ്ങളുടെ ശ്രേണി ഈ വര്‍ഷത്തെ പ്രത്യേകതയായിരിക്കുമെന്ന് ലുലു സൗദി മാനേജ്‌മെന്റ് അറിയിച്ചു.
കുറഞ്ഞ നിരക്കില്‍ മികച്ച ഗുണനിലവാരമുളള ഉല്‍പ്പങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന് ലുലു ഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ പുതിയ പ്രൊമോഷന്‍ പ്രയോജനപ്പെടുത്താന്‍ ഉപഭോക്താക്കളെ ക്ഷണിക്കുകയാണെന്നും ലുലു മാനേജ്‌മെന്റ് അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.