Sauditimesonline

UDF
സതീശനും കുഞ്ഞാലിക്കുട്ടിയും അഭിസംബോധന ചെയ്യും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

നൂറ്റാണ്ടുകള്‍ കടന്ന കലയും ലിപിയും: കൈയെഴുത്ത് ഖുര്‍ആന്‍ മക്കയില്‍

മക്ക: ഹോളി ഖുര്‍ആന്‍ മ്യൂസിയത്തില്‍ ലോകത്തെ ഏറ്റവും വലിയ കൈയെഴുത്ത് ഖുര്‍ആന്‍ പകര്‍പ്പ് പ്രദര്‍ശനം ആരംഭിച്ചു. വലുപ്പത്തിലും കലാമികവിലും അപൂര്‍വത പുലര്‍ത്തുന്ന ഗ്രന്ഥം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും നേടി. 312 സെ.മീ നീളവും 220 സെ.മീ വീതിയുമുള്ള കൈയ്യെഴുത്ത് ഖുര്‍ആനില്‍ 700 പേജുകളുണ്ട്.

പതിനാറാം നൂറ്റാണ്ടിലെ ചരിത്രപ്രസിദ്ധ ഖുര്‍ആന്‍ പകര്‍പ്പിന്റെ വിപുലീകരിച്ച പുനരാവിഷ്‌കാരമാണ് കൈയെഴുത്ത് ഗ്രന്ഥം. യഥാര്‍ത്ഥ ഖുര്‍ആന്‍ പകര്‍പ്പിന് 45 സെ.മീ നീളവം 30 സെ.മീ വീതിയുമാണുളളത്. അധ്യായങ്ങുടെ ഭൂരിഭാഗവും തുലുത്ത് ലിപിയിലാണ് ആലേഖനം ചെയ്തിട്ടുളളത്. എന്നാല്‍ സൂറത്തുല്‍ ഫാത്തിഹ നസ്‌ക് ലിപിയിലാണ്. അക്കാലത്തെ അറബി ഭാഷാ എഴുത്ത് ശൈലിയുടെ സൗന്ദര്യവും ലിപി വൈവിധ്യവും വ്യക്തമാക്കുന്നതാണ് രചന.

അറബിക് കലിഗ്രാഫി, സ്വര്‍ണ്ണപ്പണികള്‍, പേജുകള്‍ തുന്നിച്ചേര്‍ത്ത ശൈലി എന്നിവയും ഇതിന്റെ പ്രത്യേകതയാണ്. ആദ്യ പേജില്‍ സൂര്യാകൃതിയിലുള്ള അലങ്കാരങ്ങള്‍, അതിസൂക്ഷ്മമായ ഡിസൈനുകള്‍, പേജുകള്‍ക്ക് നല്‍കിയ രൂപകകല്‍പ്പന എന്നിവ ഇസ്‌ലാമിക കലയുടെ സൗന്ദര്യബോധം വ്യക്തമാക്കുന്നവയാണ്.

1883ല്‍ വഖ്ഫായി സമര്‍പ്പിച്ച ഖുര്‍ആന്റെ യഥാര്‍ത്ഥ പകര്‍പ്പ് നിലവില്‍ കിംഗ് അബ്ദുല്‍ അസീസ് ലൈബ്രറി കോംപ്ലക്‌സില്‍ സൂക്ഷിച്ചിട്ടുണ്ട്. ഖുര്‍ആനോടുള്ള മുസ്ലിം സമൂഹത്തിന്റെ ശാശ്വത ആദരവും നൂറ്റാണ്ടുകളിലൂടെ വളര്‍ന്ന ഇസ്‌ലാമിക കലാപാരമ്പര്യത്തിന്റെ സമൃദ്ധിയും വിളംബരം ചെയ്യുന്നതാണ് പ്രദര്‍ശന നഗരിയിലെ ഖുര്‍ആന്‍ പതിപ്പ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top