Sauditimesonline

MWL MUSLIM WORLD LEAGUE
ഇറാന്‍ കടന്നുകയറ്റം ലോക മുസ്ലിം പണ്ഡിതര്‍ അപലപിച്ചു

രമേശ് ചെന്നിത്തല ജിദ്ദ കോണ്‍സുലേറ്റ് സന്ദര്‍ശിച്ചു; ഫെബ്രുവരി 21ന് റിയാദില്‍ മഹാസമ്മേളനത്തില്‍ പങ്കെടുക്കും

ജിദ്ദ: സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്തുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോണ്‍സല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശൈഖുമായി കൂടിക്കാഴ്ച നടത്തി. പടിഞ്ഞാറന്‍ പ്രവിശ്യയിലെ ഇന്ത്യന്‍ പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ജിദ്ദയിലെ ഒ ഐ സി സി നേതാക്കളും രമേശ് ചെന്നിത്തലയെ അനുഗമിച്ചു.

രമേശ് ചെന്നിത്തലയും ഭാര്യ അനിതയും കൊമേഴ്‌സ്, പ്രസ്, ഇന്‍ഫര്‍മേഷന്‍ ആന്റ് കള്‍ച്ചര്‍ കോണ്‍സല്‍ ഹംന മറിയവുമായും കൂടിക്കാഴ്ച നടത്തി.

വ്യാഴാഴ്ച ജിദ്ദയിലെത്തിയ രമേശ് ചെന്നിത്തലയെ ഒ.ഐ.സി.സി നേതാക്കള്‍ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരിച്ചു. കെ.ടി.എ. മുനീര്‍, സക്കീര്‍ ഹുസൈന്‍ എദവണ്ണ, മുഹമ്മദ് ഇക്ബാല്‍ പോക്കുന്നു, മമദു പൊന്നാനി എന്നിവര്‍ സന്നിഹിതരായിരുന്നു. ഇന്ത്യന്‍ ബിസിനസ്സ് സമൂഹവുമായി കൂടിക്കാഴ്ച നടത്തിയ പ്രതിപക്ഷ നേതാവ് ‘കേരളത്തിന്റെ ഭാവി: ദര്‍ശനവും ദൗത്യവും’ എന്ന വിഷയം അവതരിപ്പിച്ചു. ഒ ഐ സി സി 36ാം വാര്‍ഷികത്തോടനുബന്ധിച്ച് ഷറഫ ഇംപാല ഗാര്‍ഡനില്‍ നടന്ന ‘സ്‌നേഹസ്പര്‍ശം’ പരിപാടിയിലും പങ്കെടുത്തു.

ഫെബ്രുവരി 21ന് റിയാദ് അസീസിയ നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ ഒ ഐ സി സി സെന്‍ട്രല്‍ കമ്മറ്റി ഒന്‍പതാം വാര്‍ഷികം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഗായകരായ ഫ്രാങ്കോ, ആസിഫ് കാപ്പാട് എന്നിവരുടെ സംഗീത വിരുന്നും അരങ്ങേറും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top