അല്‍ ഖുറയ്യാത്തില്‍ സിറ്റി ഫ്‌ളവര്‍ മാര്‍ച്ച് 27ന് ഉദ്ഘാടനം

റിയാദ്: ജനകീയ റീറ്റെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവറിന്റെ പുതിയ ഡിപാര്‍ട്ട്‌മെന്റ് സ്‌റ്റോര്‍ വടക്കന്‍ സൗദിയിലെ അല്‍ ജൗഫ് പ്രവിശ്യയിലെ ഖുറയാത്ത് നഗരത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. മക്ക മുക്കറമ റോഡില്‍ നജദ് പാര്‍ക്കിന് സമീപം അല്‍ ഹമീദിയ സ്ട്രീറ്റിലാണ് പുതിയ ഷോറൂം. 2024 മാര്‍ച്ച് 27 ന് വൈകീട്ട് 9.30ന്് ഫ്‌ളീരിയ ഗ്രൂപ്പ് ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍കരീം അല്‍ ഗുറെമീല്‍ ഉദ്ഘാടനം ചെയ്യും.

ഉദ്ഘാടനത്തോടനുബന്ധിച്ച് കില്ലര്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ നിരവധി ആകര്‍ഷകമായ ഓഫറുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ആവശ്യമായ മുഴുവന്‍ ഉത്പ്പന്നങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാകുന്ന തരത്തിലാണ് പുതിയ സ്‌റ്റോര്‍ സജ്ജീകരിച്ചിട്ടുളളത്. ഉത്ഘാടന ദിവസം ആദ്യത്തെ 100 ഉപഭോക്താക്കള്‍ക്ക് 100 റിയാലിന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ 50 റിയാലിന്റെ ഫ്രീ വൗച്ചര്‍ സമ്മാനമായി നേടാം.

വിപുലമായ വസ്ത്ര ശേഖരം, ആരോഗ്യ സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഫാഷന്‍ ആടയാഭരണങ്ങള്‍, ഓഫിസ് സ്‌റ്റേഷനറിന, കളിപ്പാട്ടങ്ങള്‍, ലഗേജ്, ബാഗ്, കളര്‍ കോസ്‌മെറ്റിക്, വീട്ടു സാധനങ്ങള്‍, പെര്‍ഫ്യൂംസ്, ലോകോത്തര വാച്ചുകള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രത്യേക വസ്ത്ര ശേഖരം, ഹോം ലിനന്‍ തുടങ്ങി എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും വിപുലമായ ശ്രേണിയിലുളള ഉത്പ്പന്നങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് ഇഷ്ട ഉത്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ഉറപ്പുവരുത്തുന്ന സിറ്റി ഫ്‌ളവര്‍ സൗദി അറേബ്യയിലെ എല്ലാ പ്രവിശ്യകളിലും സേവനം എത്തിക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായാണ് അല്‍ ഖുറയാത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഉപഭോക്താക്കളുടെ മികച്ച പ്രതികരണമാണ് പുതിയ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ പ്രചോദനമാകുന്നതെന്നും മാനെജ്‌മെന്റ് വക്താക്കള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു

 

Leave a Reply