Sauditimesonline

dunes 1
കരുക്കള്‍ നീക്കി പ്രതിഭ തെളിയിച്ച് ചതുരംഗക്കളി

കൊവിഡ് സന്നദ്ധ പ്രവര്‍ത്തകരെ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ആദരിച്ചു

സകാക്ക: കൊവിഡ് കാലത്ത് സന്നദ്ധ സേവനം നടത്തിയവരെ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം അല്‍ ജൗഫ് ഘടകം ആദരിച്ചു. ഭക്ഷണം, വൈദ്യസഹായം, യാത്രാ സൗകര്യങ്ങള്‍ എന്നിവ ഒരുക്കുന്നതിന് നേതൃത്വം നല്‍കിയവരെയാണ് ആദരിച്ചത്.

അല്‍ ജൗഫ് കുടുംബ കൂട്ടായ്മ, സോഷ്യല്‍ ഫോറം പ്രവര്‍ത്തകരായ നജീബ് വള്ളക്കടവ്, ഷാഫി കലന്തര്‍ മംഗലാപുരം എന്നിവര്‍ക്കു പ്രശംസാ പത്രം സമ്മാനിച്ചു. പരിപാടിയില്‍ ഫ്രറ്റേണിറ്റി ഫോറം അല്‍ ജൗഫ് പ്രസിഡന്റ് ഹനീഫ് തൊഴുപ്പാടം, സെക്രട്ടറി ഷഫീഖ് കൗസരി പത്തനാപുരം, ദിലീപ് വള്ളക്കടവ്, ഹസ്സന്‍ മടപ്പള്ളി, ആബിദ് പട്ടാമ്പി, വസീം മംഗലാപുരം, അല്‍ജൗഫ് കുടുംബ കൂട്ടായ്മ പ്രതിനിധികളായ ഷിബു വടക്കേല്‍, ഷാന്‍ മൊയ്തീന്‍, സാബു എന്നിവര്‍ സംബന്ധിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top