Sauditimesonline

watches

സ്‌ട്രൈഡ്‌സ് ടു സക്‌സസ്: ഐ സി എഫ് വെബിനാര്‍

റിയാദ്: വിദ്ദ്യാര്‍ത്ഥികള്‍ക്കായി സ്‌ട്രൈഡ്‌സ് ടു സക്‌സസ് എന്ന പേരില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) റിയാദ് എക്‌സാം ഓറിയന്റേഷന്‍ കൗണ്‍സിലിംഗ് വെബ്‌നാര്‍ സംഘടിപ്പിച്ചു. നിര്‍ഭയത്തോടെയും മന:സംഘര്‍ഷമില്ലാതെയും ഓണ്‍ലൈന്‍ പരീക്ഷികള്‍ അഭിമുഖീകരിക്കുന്നതിന് 7 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന

വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ഒരു വര്‍ഷമായി കൂട്ടുകാരൊപ്പമില്ലാതെ ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കുമ്പോഴുണ്ടാകുന്ന മാനസിക, ശാരീരിക പ്രയാസങ്ങളെ കുറിച്ചുള്ള വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും മറുപടിയും മന:ശാസ്ത്രപരമായ നുറുങ്ങുകളും വിശകലനം ചെയ്തു.

മീം എജ്യൂടെക് സി.ഇ.ഓ. ഡോ: അബ്ദുല്‍ റഊഫ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തിന്റെ മൂല്യ വല്‍ക്കരണവും അധ്യാപക സമൂഹത്തിന്റെ അര്‍പ്പണബോധവും കുടുംബങ്ങളുടെ നിരന്തര നിരീക്ഷണവും അതുല്യ പ്രതിഭകളെ വാര്‍ത്തെടുക്കുന്നതിന് ഉപകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘അഭിനിവേശമാണ് കരിയര്‍’ ഇതാണ് പുതു തലമുറയുടെ മുദ്രാവാക്യം ആകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സൈക്കോളജിസ്റ്റും, ആര്‍ എസ്സ് സി, ജി സി കണ്‍വീനറുമായ അഹ്മദ് ഷറീന്‍ ക്ലാസ്സെടുത്തു.

വിദ്യാഭ്യാസ സെക്രട്ടറി ശുകൂര്‍ അലി ചെട്ടിപ്പട, ളമതില്‍ മുഹമ്മദ് കുട്ടി സഖാഫി, സെന്‍ട്രല്‍ ജനറല്‍ സെക്രട്ടറി ലുഖ്മാന്‍ പാഴൂര്‍, ശാഫി തെന്നല എന്നിവര്‍ നേതൃത്വം നല്‍കകി,

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top