Sauditimesonline

kmcc mlp
വഖഫ് ഭേദഗതി ഭരണഘടനാ വിരുദ്ധം; സംഘപരിവാറിന്റേത് വിഭജന ആശയം

ശമ്പളവും ഭക്ഷണവുമില്ലാതെ ദുരിതത്തിലായവര്‍ക്ക് കേളിയുടെ സഹായം

റിയാദ്: മാസങ്ങളായി ജോലിയും ശമ്പളവും ഭക്ഷണമില്ലാതെ ദുരിതത്തിലായ പ്രവാസി മലയാളികളെ കേളി കലാസാംസ്‌കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗത്തിന്റെ ഇടപെടലില്‍ നാട്ടിലെത്തിച്ചു. തിരുവനന്തപുരം സ്വദേശി സുഭാഷ്, തൃശ്ശുര്‍ സ്വദേശി സുരേഷ് എന്നിവരെയാണ് നേതൃത്വത്തില്‍ നാട്ടിലെത്തിച്ചത്.

റിയാദ് സുലൈയിലെ സ്വകാര്യ കമ്പനി തൊഴിലാളികളായ ഇവര്‍ക്ക് ജോലി ചെയ്ത നാലു മാസത്തെ ശമ്പളം ലഭിച്ചിരുന്നില്ല. ജോലിയും ശമ്പളവുമില്ലാതെ ഭക്ഷണത്തിനു ബുദ്ധിമുട്ടുന്ന ഇവരുടെ ദുരവസ്ഥ മനസ്സിലാക്കിയ കേളിയുടെ ജീവകാരുണ്യ പ്രവര്‍ത്തകര്‍ ആഹാരം പാചകം ചെയ്യുന്നതിനുള്ള സാധനങ്ങളും പാചക വാതകവും എത്തിച്ചു നല്‍കി. തുടര്‍ന്ന് സ്‌പോണ്‍സറുമായി നിരന്തരം ബന്ധപ്പെട്ടു. എന്നാല്‍ ഇവരുടെ ശമ്പള കുടിശ്ശിക നല്‍കാനോ നാട്ടിലെത്തിക്കാനുള്ള വിമാന ടിക്കറ്റ് നല്‍കാനോ സ്‌പോണ്‍സര്‍ തയ്യാറായില്ലെങ്കിലും ടിക്കറ്റ് നല്‍കിയാല്‍ ഫൈനല്‍ എക്‌സിറ്റ് വിസ അടിച്ച് നല്‍കാമെന്ന് സമ്മതിച്ചു.

തൃശ്ശൂര്‍ സ്വദേശി സുരേഷിനുള്ള ടിക്കറ്റ് കേളിയുടെ സുലൈ ഏരിയ കമ്മിറ്റിയും തിരുവനന്തപുരം സ്വദേശി സുഭാഷിന് അദ്ദേഹത്തിന്റെ ഭാര്യ നാട്ടില്‍ നിന്നും ടിക്കറ്റ് ഏര്‍പ്പാട് ചെയ്‌തെങ്കിലും ദുബായ് വഴിയുള്ള ടിക്കറ്റ് ആയതിനാല്‍ സുലൈ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് ടെസ്റ്റ് പൂര്‍ത്തിയാക്കി ഇരുവരെയും നാട്ടിലേക്ക് കയറ്റിവിട്ടു. തങ്ങളെ സഹായിച്ച കേളിയുടെ ജീവകാരുണ്യ പ്രവര്‍ത്തകരോടുള്ള കടപ്പാടും നന്ദിയും അറിയിച്ചു കൊണ്ടാണ് രണ്ടുപേരും നാട്ടിലേക്ക് യാത്രയായത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top