റിയാദ്: കുട്ടികളില്‍ വായനാ ശീലം വളര്‍ത്തുന്നതിന് റിയാദ് ചില്ലയുടെ ‘ബ്ലൂംറീഡ്‌സ്’പുനരാരംഭിച്ചു. മാധവിക്കുട്ടിയുടെ കഥ ‘നെയ്പായസ’ ത്തിന്റെ ആസ്വാദനം അവതരിപ്പിച്ച് അല്‍ന എലിസബത്ത് ജോഷി ഉദ്ഘാടനം ചെയ്തു. അഖില്‍ ഫൈസല്‍ മോഡറേറ്ററായിരുന്നു.
ആര്‍ കെ നാരായണന്റെ നോവല്‍ത്രയങ്ങളിലെ ആദ്യ നോവല്‍ ‘സ്വാമി ആന്‍ഡ് ഫ്രണ്ട്‌സ്’ ഇസ്സ ഫാത്തിമ കുഞ്ചിസ് അവതരിപ്പിച്ചു. മാര്‍ക്കസ് സുസാക് രചിച്ച ‘ദ ബുക്ക് തീഫ്’ നോവലിന്റെ ആസ്വാദനം ഫാത്തിമ സഹ്‌റയും ലോകമെമ്പാടുമുള്ള കുട്ടികളുടെ ഹൃദയം കവര്‍ന്ന നോവല്‍ ജോഹന്നാ സ്‌പൈറിയുടെ ‘ഹെയ്ദി’ യുടെ വായന സൗരവ് വിപിനും എമ്മ ഡോണഹ്യു രചിച്ച ‘ദി വണ്ടര്‍’ അനസൂയ സുരേഷും അവതരിപ്പിച്ചു. ബ്ലൂം റീഡ്‌സില്‍ പങ്കെടുത്തവരില്‍ ഏറ്റവും പ്രായം കുറഞ്ഞ ഭഗത് മഹേഷ് ‘മാനത്തെ കൊട്ടാരം’ എന്ന കഥ പറഞ്ഞു. അമൃത സുരേഷ്, റിയ പ്രദീപ്, നൂഹ എന്നിവര്‍ സംസാരിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.