റിയാദ്: ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് സൗദി അറേബ്യ പ്രവേശന വിലക്ക് പ്രഖ്യാപിച്ചു. ഫെബ്രുവരി 3 രാത്രി 9 മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരുക. ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശ പരിഗണിച്ചാണ് വിലക്ക് ഏര്‍പ്പെടുത്തുന്നതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യക്കു പുറമെ ഇന്ത്യക്കു പുറമെ യുഎഇ, അര്‍ജന്റീന, ജര്‍മ്മനി, അമേരിക്ക, ഇന്തോനേഷ്യ, ഐര്‍ലന്റ്, പാക്കിസ്ഥാന്‍, യുകെ, തുര്‍ക്കി, ദക്ഷിണ ആഫ്രിക്ക, സ്വീഡന്‍, ഫ്രാന്‍സ്, ലെബനന്‍, ഈജിപ്ത്, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുളള പൗരന്‍മാര്‍ക്കും വിലക്ക് ഏനപ്പെടുത്തി. ഇന്ത്യയില്‍ നിന്ന് യുഎഇയില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു. പുതിയ ഉത്തരവ് പ്രകാരം അവര്‍ക്കും പ്രവേശനം ലഭിക്കില്ല.
കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടിയെന്നും അധികൃതര്‍ വിശദീകരിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
