
റിയാദ്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സുശക്തമാക്കുന്നതിന്റെ ഭാഗമായി റിയാദിലും തവക്കല്‍നാ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കി. പൊതുയിടങ്ങള്‍, ഷോപ്പിംഗ് മാള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്നവര്‍ തവക്കല്‍നാ ആപ്പ് ഇന്‍സ്റ്റാള്‍ചെയ്യണമെന്ന് ഗവര്‍ണര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ ബന്ദര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

സ്വദേശികളും വിദേശികളും ഉള്‍പ്പെടെ രാജ്യത്തെ മുഴുവന്‍ പൗരന്‍മാരും ആപ് ഡൗണ്‍ലോഡ് ചെയ്യണം. കൊവിഡ് പ്രോടോകോള്‍ പൂര്‍ണമായും ഉറപ്പുവരുത്തുന്നതിന് പരിശോധന തുടരും. ഇതിനായി പ്രത്യേക ഓഫീസ് തുറക്കും. വിവാഹാഘോഷങ്ങള്‍, അനുശോചന ചടങ്ങുകള്‍, പള്ളികളിലെ നിസ്‌കാരം എന്നിവിടങ്ങളിലെല്ലാം കൊവിഡ് പ്രോടോകോള്‍ കര്‍ശനമായി പാലിക്കണമെന്നും ഗവര്‍ണര്‍ ഉത്തരവില്‍ വ്യക്തമാക്കി.
തവക്കല്‍നാ ആപ് ഡൗണ്‍ലോഡ് ചെയ്യാം. ലിങ്ക് പരിശോധിക്കുക https://play.google.com/store/apps/details?id=sa.gov.nic.tawakkalna&hl=en&gl=US
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
