
റിയാദ്: തലസ്ഥാന നഗരിയെ ബന്ധിപ്പിക്കുന്ന റിയാദ് മെട്രോ ഈ വര്‍ഷം സര്‍വീസ് ആരംഭിക്കും. പരീക്ഷണ ഓട്ടം ആരംഭിച്ച മെട്രോയുടെ അവസാനവട്ട പണികളാണ് ഇപ്പോള്‍ നടക്കുന്നത്. വാണിജ്യാടിസ്ഥാനത്തിലുളള ആദ്യ ഘട്ടം സെപ്തംബറില്‍ ഉദ്ഘാടനം ചെയ്യാന്‍ കഴിയുമെന്നാണ് റിയാദ് റോയല്‍ കമ്മീഷന്‍ പ്രതീക്ഷിക്കുന്നത്. ലോകത്തെ ഏറ്റവും നീളം കൂടിയ മെട്രോയാണ് റിയാദില്‍ സജ്ജമാകുന്നത്, 176 കിലോമീറ്ററാണ് ദൈര്‍ഘ്യം.

കൊവിഡിനെ തുടര്‍ന്നു നിര്‍മാണത്തില്‍ മന്ദത നേരിട്ടെങ്കിലും ഇപ്പോള്‍ ദ്രുതഗതിയിലായിട്ടുണ്ട്. തലസ്ഥാന നഗരിയുടെ ഭാവിയിലെ വളര്‍ച്ച പരഗണിച്ചാണ് മെട്രോ രൂപകല്പ്പന ചെയ്തിട്ടുളളത്.ജന സാന്ദ്രതയനുസരിച്ച് മെട്രോ ട്രെയിന്‍ വികസിപ്പിക്കും. നാണ് റോയല്‍ കമ്മീഷന്റെ നീക്കം.
മെട്രോയുടെ 42 ശതമാനം ഭൂഗര്‍ഭ പാതയും 47 ശതമാനം പാലങ്ങളും 11 ശതമാനം ഉപരിതല പാതയുമാണ്. മൂന്ന് വലിയ സ്‌റ്റേഷന്‍ ഉള്‍പ്പെടെ 85 സ്‌റ്റേഷനുകളാണുളളത്. റിയാദ് മെട്രോയില്‍ സര്‍വീസ് നടത്തുന്നതിന് 586 വിദേശ നിര്‍മിത ബോഗികള്‍ എത്തിച്ചിട്ടുണ്ട്. രണ്ടു മുതല്‍ നാലു ബോഗികളാണ് ഓരോ സര്‍വീസിനും ഉപയോഗിക്കുക. സ്‌റ്റേഷന്‍ വൈദ്യുതീകരണം,
ഇന്ത്യയിലെ എല്‍ ആന്റ് ടി ഉള്‍പ്പെടെ അന്താരാഷ്ട്ര കമ്പനികളില്‍ നിന്നായി 45,000 തൊഴിലാളികള്‍ റിയാദ് മെട്രോ നിര്‍മാണത്തിന്റെ ആദ്യ ഘട്ടത്തില്‍ പങ്കെടുത്തിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
