
റിയാദ്: രാഷ്ട്രീയത്തിന് അതീതമായ ശാക്തീകരണത്തിലൂടെ മാത്രമെ സംഘപരിവാര ഫാസിസം പ്രതിരോധിക്കാന്‍ കഴിയുകയുളളൂവെന്ന് അന്‍സില്‍ മൗലവി. ഭിന്നിച്ചു നിന്നുള്ള പ്രതിരോധങ്ങള്‍ ഫലപ്രദമാവില്ല. ലക്ഷ്യബോധമുളള പൗരസമൂഹത്തിന് മാത്രമേ ജനാധിപത്യത്തെ ശക്തിപ്പെടിത്തുവാന്‍ സാധിക്കുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം സംഘടിപ്പിച്ച ‘ശാക്തീകരണത്തിനായി ഒന്നിക്കുക’ അംഗത്വ കാമ്പയിന്റെ ഭാഗമായി ഷിഫ ബ്ലോക്ക് പുതിയ പ്രവര്‍ത്തകര്‍ക്കു ഒരുക്കിയ സ്വികരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമകാലീന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഫാസിസത്തിന്റെ കടന്നുകയറ്റം ഇന്ത്യയുടെമഹത്തായ ജനാധിപത്യത്തിന്റെ തകര്‍ച്ചയെയാണ് കാണിക്കുന്നെതെന്ന് യോഗം ഉദ്ഘാടനം ചെയ്ത സോഷ്യല്‍ ഫോറം വൈസ് പ്രസിഡന്റ് ലത്തീഫ് എന്‍ എന്‍ അഭിപ്രായപ്പെട്ടു.

റിയാദ് ഷിഫ ബ്ലോക്ക് പ്രസിഡന്റ് അഷറഫ് വേങ്ങൂര്‍ അദ്ധ്യക്ഷത വഹിച്ചു. പുതിയ പ്രവര്‍ത്തകര്‍ക്ക് സ്വീകരണവും നല്‍കി. ഫോറം റിയാദ് കേരള സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി അന്‍സാര്‍ ചങ്ങനാശ്ശേരി ചടങ്ങില്‍ മുഖ്യതിഥി ആയിരുന്നു. റഫീഖ് താമരശ്ശേരി സ്വാഗതം പറഞ്ഞു. നാസ്സര്‍ എടക്കര, നജുമുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
