റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ ശീതകാറ്റും ആലിപ്പഴ വര്‍ഷവും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി. റിയാദ് നഗരത്തില്‍ ഇന്നലെ രാത്രി എട്ട് ഡിഗ്രി സെല്‍ഷ്യസായിരുന്നു അന്തരീക്ഷ താപനില.
രാജ്യത്തെ വടക്ക്, പടിഞ്ഞാറന്‍ പ്രവിശ്യകളില്‍ സാമാന്യം ശക്തമായ ശീതകാറ്റ് ഈ ആഴ്ച അനുഭവപ്പെടും. ചിലയിടങ്ങളില്‍ ശക്തമായ കാറ്റു വീശാനും മഴ പെയ്യാനും സാധ്യതയുണ്ട്. ദമ്മാം, റിയാദ് പ്രവിശ്യകളില്‍ ഏതാനും ദിവസം മഴ തുടരും.
വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളായ അറാര്‍, റഫ്അ എന്നിവിടങ്ങളില്‍ ശക്തമായ ശീതകാലാവസ്ഥ അനുഭവപ്പെടും. തുറൈഫില്‍ അന്തരീക്ഷ താപം മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താഴാന്‍ സാധ്യതയുണ്ട്. ഇവിടങ്ങില്‍ കഴിഞ്ഞ ആഴ്ച ശക്തമായ ആലിപ്പഴ വര്‍ഷം ഉണ്ടായിരുന്നു. അതിശൈത്യം വടക്കന്‍ പ്രവിശ്യയില്‍ നിന്ന് ആരംഭിച്ച് പടിഞ്ഞാറ്, മധ്യ പ്രവിശ്യകളില്‍ ശക്തിപ്രാപിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ വിദഗ്ദന്‍ അബ്ദുല്‍ അസീസ് അല്‍ ഹുസൈനി അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.