
ബുറൈദ: സമസ്ത ഇസ്ലാമിക് സെന്റര്‍ (എസ് ഐ സി) ബുറൈദ സെന്‍ട്രല്‍ കമ്മിറ്റി ‘മനുഷ്യജാലിക’ എന്ന പേരില്‍ കൂട്ടായ്മ സംഘടിപ്പിച്ചു. ‘രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍’ എന്ന പ്രമേയത്തിലാണ് കൂട്ടായ്മ ഒരുക്കിയത്.

അതിരു സംരക്ഷിക്കുന്ന സൈനികര്‍ക്കു തുല്യമാണ് കതിരു കാക്കുന്ന കര്‍ഷകര്‍. രാജ്യം ഭരിക്കുന്ന ഭരണകൂടങ്ങളുടെ കൈയ്യിലെ കളിപ്പാവകകളായി രാജ്യത്തെ ജനങ്ങളെ കാണരുതെന്ന് മനുഷ്യജാലിക ആവശ്യപ്പെട്ടു. ഇന്ത്യയുടെ സൗന്ദര്യം ബഹുസ്വരതയാണ്. ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കണമെന്നും മനുഷ്യജാലിക ആഹ്വാനം ചെയ്തു. പരിപാടി അബ്ദുസമദ് വേങ്ങുര്‍ ഉദ്ഘടനം ചെയ്തു. അബ്ദുറസാക്ക് അറക്കല്‍ ആദ്യക്ഷത വഹിച്ചു. എഞ്ചിനീയര്‍ ബഷീര്‍ പ്രമേയം വിശദീകരിച്ചു.
നവാസ് പള്ളിമുക്ക് പ്രസംഗിച്ചു, ഷബീറലി ചാലാട് പ്രതിജ്ഞക്ക് നേതൃത്വം നല്‍കി. അബ്ദുറഫീഖ് അഴിക്കോട് മനുഷ്യ ജാലികാ സന്ദേശ ഗാനം ആലപിച്ചു. പരിപാടികള്‍ക്ക് ബഷീര്‍ ഫൈസി അമ്മിനിക്കാട്, ഡോ.അസീബ് പുതിയങ്ങാടി, ശിഹാബുദ്ദീന്‍ തലക്കട്ടൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
