റിയാദ്: തുര്‍ക്കി ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സെര്‍ച് ആന്റ് റസ്‌ക്യൂ സംഘം സൗദി അറേബ്യയുടെ മടങ്ങിയെത്തി. സംഘത്തെ വിവിധ വകുപ്പ് മേധാവികളുടെ നേതൃത്വത്തില്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു.
രണ്ടാഴ്ച നീണ്ട രക്ഷാ ദൗത്യത്തിന് ശേഷമാണ് സൗദി സെര്‍ച് ആന്റ് റസ്‌ക്യൂ സംഘം മടങ്ങിയെത്തിയത്. കെട്ടിട അവശിഷ്ടങ്ങളില്‍ കുടുങ്ങിയവരെ കണ്ടെത്താനും പുറത്തെത്തിക്കാനും പരിശീലനം നേടിയ സംഘത്തില്‍ ഡോഗ് സ്‌ക്വാഡും പങ്കെടുത്തിരുന്നു. ഈ സംഘമാണ് മടങ്ങിയെത്തിയത്.
അതിനിടെ കിംസ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്റര്‍ സാഹിം പ്ലാറ്റ്‌ഫോം വഴി ദുരിതാശ്വാസത്തിനുളള ധന സമാഹരണം തുടരുകയാണ്. ഒരു കോടി 80 ലക്ഷം ജനങ്ങള്‍ ഇതുവരെ 44 കോടി റിയാല്‍ സംഭാവന നല്‍കി.
സിറിയയില്‍ ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ 20 മൊബൈല്‍ ക്ലിനിക്കുകള്‍ സ്ഥാപിക്കുന്നതിനും ലബനോണില്‍ കഴിയുന്ന ഒരു ലക്ഷം സിറിയന്‍ അഭയാര്‍ഥികള്‍ക്ക് സഹായം നല്‍കുന്നതിനും റിലീഫ് സെന്റര്‍ രണ്ട് കരാറുകളില്‍ ഒപ്പുവെച്ചു. റിയാദില്‍ നടന്ന ഇന്റര്‍നാഷണല്‍ ഹ്യൂമാനിറ്റേറിയന്‍ ഫോറത്തില്‍ യുദ്ധങ്ങളിലും പ്രകൃതി ദുരന്തങ്ങളിലും ഇരകളാകുന്നവരുടെ പരിപാലനത്തിനുളള ഇന്റര്‍നാഷണല്‍ സൊസൈറ്റിയുമായാണ് കരാര്‍ ഒപ്പുവെച്ചത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.