Sauditimesonline

4 lulu mango
മാമ്പഴക്കറികള്‍ മുതല്‍ ചീസ് കേക്ക് വരെ; മാമ്പഴ മധുരം നാവിലലിഞ്ഞ് ലുലു 'മാംഗോ മാനിയ'

പ്രൗഢമായ സമാപനം; കരുത്തു തെളിയിച്ച് സൈനിക മാര്‍ച്ച്

റിയാദ്: പ്രൗഢമായ ആഘോഷ പരിപാടികളോടെ സൗദി സ്ഥാപക ദിനത്തിന് സമാപനം. നാലു ദിവസം നീണ്ടു നിന്ന പരിപാടികളാണ് രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ അരങ്ങേറിയത്. തലസ്ഥാനത്തെ പ്രകമ്പനംകൊളളിച്ച സൈനിക മാര്‍ച്ചായിരുന്നു സ്ഥാപക ദിന ആഘോഷങ്ങളുടെ മുഖ്യ ആകര്‍ഷണം. രാജ്യത്തിന്റെ സൈനിക ശേഷിയും കരുത്തും വിളംബരം ചെയ്ത മാര്‍ച്ചില്‍ വിവിധ സേനാ വിഭാഗങ്ങള്‍ പങ്കെടുത്തു. സായുധരായ വനിതാ സൈനികരും മാര്‍ച്ചില്‍ പങ്കാളികളായി.

റിയാദ് കിംഗ് ഫഹദ് നാഷണല്‍ ലൈബ്രറിയില്‍ മജിലിസ് എന്ന പേരില്‍ ഒരുക്കിയ പരിപാടിയില്‍ സൗദിയുടെ സാംസ്‌കാരിക പൈതൃകം വിളംബരം ചെയ്യുന്ന വിവിധ ഡോകുമെന്ററികളുടെ പ്രദര്‍ശനവും ചര്‍ച്ചയും നടന്നു.

സാംസ്‌കാരിക മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സംഗീത വിരുന്ന് പരമ്പരാഗത നൃത്തമായ അര്‍ദ എന്നിവ ഉള്‍പ്പെടെ വിപുലമായ കലാവിരുന്നാണ് ഒരുക്കിയത്.രാജ്യത്തിന്റെ പൈതൃകം പുതു തലമുറക്ക് പകര്‍ന്നു നല്‍കാന്‍ കഴിഞ്ഞ വര്‍ഷം മുതലാണ് സ്ഥാപക ദിനം ആചരിക്കാന്‍ തുടങ്ങിയത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top