Sauditimesonline

saudia
കരിപ്പൂരിലേക്ക് വീണ്ടും 'സൗദിയ' ചിറകുകള്‍; വഴിയൊരുക്കിയത് മലബാര്‍ ഡെവലപ്‌മെന്റ് ഫോറം

സ്ഥാപക ദിന ആഘോഷവും കുടുംബ സംഗമവും

റിയാദ്: കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ സൗദി സ്ഥാപകദിനാഘോഷവും കുടുംബ സംഗമവും നടത്തി. അല്‍ മാസ് ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ പരിപാടിയില്‍ പ്രഡിഡന്റ് ജെറിന്‍ മാത്യു അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഡോ. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവത്തകന്‍ നജീം കൊച്ചുകലങ്ക്, ബിജു കുട്ടി, സുധീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

പുതിയ അംഗങ്ങള്‍ക്കുള്ള അംഗത്വ കാര്‍ഡ്, നോര്‍ക്ക ഐഡി കാര്‍ഡ് എന്നിവയുടെ വിതരണവും നടന്നു. ജോയിന്റ് സെക്രെട്ടറി സജീവ് മത്തായി, റെനി ബാബു, മണികണ്ഠന്‍, റോയ് ജോണ്‍, ഡാനിയേല്‍, തോമസ് പണിക്കര്‍, തോമസ് ഉമ്മന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രോഗ്രാം കണ്‍വീനര്‍ രാജു ഡാനിയേല്‍ സ്വാഗതവും സെക്രട്ടറി ജൈബു ബാബു നന്ദിയും പറഞ്ഞു. റിയാദിലെ കലാകാരന്മാരുടെ നേതൃത്വത്തില്‍ ഗാന സന്ധ്യയും അരങ്ങേറി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top