
റിയാദ്: പ്രമുഖ റീറ്റെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് മെഗാ സെയില്‍ പ്രമോഷന്‍ പ്രഖ്യാപിച്ചു. 10 മുതല്‍ 70 ശതമാനം വരെ വിലക്കിഴിവ് നേടാനുളള അവസരമാണ് മെഗാ സെയില്‍. ഇതിന് പുറമെ നെസ്‌റ്റോ ഡ്രീം ഹോം എന്ന പേരില്‍ പ്രത്യേക പ്രമോഷനും ഒരുക്കിയിട്ടുണ്ട്.
ഗാര്‍മെന്റ്‌സ്, ഫുട്‌വെയര്‍, വാചസ്, ലേഡീസ് ബാഗ് എന്നീ വിഭാഗങ്ങളില്‍ 10 മുതല്‍ 70 ശതമാനം വരെ വിലക്കിഴിവാണ് മെഗാ സെയില്‍ പ്രമോഷന്റെ പ്രത്യേകത. മാര്‍ച്ച് 15 വരെ പ്രമോഷന്‍ തുടരും. നെസ്‌റ്റോ ഹൈപ്പറിന്റെ റിയാ്, അല്‍ ഖനജ്, ബുറൈദ, ദമാം, അല്‍ ഖോബാര്‍, അല്‍ ഹസ, അല്‍ ജുബൈല്‍ എന്നിവിടങ്ങളിലെ സ്‌റ്റോറുകളില്‍ ഓഫര്‍ ലഭ്യമാണ്.
മെന്‍സ് ജീന്‍സ്, കാഷ്വല്‍ ഷര്‍ട്‌സ്, ടി ഷര്‍ട്‌സ്, കോട്ടന്‍ ട്രൗസേഴ്‌സ്, വുമണ്‍ ലോംഗ് കുര്‍ത്ത, ലെഗിന്‍സ് തുടങ്ങിയവ 50 ശതമാനം വരെ വിലക്കിഴിവില്‍ ലഭ്യമാണ്. വിവിധ തരം ലേഡീസ് ബാഗിനും 50 ശതമാനം വിലക്കിഴിവുണ്ട്. തെരഞ്ഞെടുത്ത ലേഡീസ് ഫാന്‍സി വാചുകള്‍ക്ക് 70 ശതമാനം വരെ വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഡ്രിം ഹോം പ്രമോഷനില്‍ ഡിന്നര്‍ സെറ്റ്, അടുക്കള സാമഗ്രികള്‍, നോണ്‍ സ്റ്റിക് പാന്‍, പ്രഷര്‍ കുക്കര്‍, വാക്വം ഫ്‌ളാസ്‌ക്, ബേകിംഗ് ആക്‌സസറീസ്, ക്ലീനിംഗ് ടൂള്‍സ് തുടങ്ങി വീട്ടിലേക്കാവശ്യമായ മുഴുവന്‍ സാധനങ്ങളും പ്രത്യേക വിലക്കിഴിവില്‍ ഒരുക്കിയിട്ടുണ്ട്. റിയാദ്, ബുറൈദ, അല്‍ ഖര്‍ജ് സ്‌റ്റോറുകളില്‍ മാര്‍ച്ച് 7 വരെ ഡ്രീം ഹോം പ്രമോഷന്‍ തുടരുമെന്നും നെസ്‌റ്റോ മാനേജ്‌മെന്റ് അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.