Sauditimesonline

watches

ആയുധങ്ങള്‍ നല്‍കാന്‍ വേറെ രാജ്യങ്ങളുണ്ട്; ജര്‍മനിയോട് സൗദി

റിയാദ്: സൗദി അറേബ്യക്ക് ആയുധം നല്‍കേണ്ടെന്ന ജര്‍മനിയുടെ തീരുമാനം തെറ്റാണെന്ന് പിന്നീട് ബോധ്യപ്പെടുമെന്ന് വിദേശകാര്യ മന്ത്രാലയം. യമന്‍ യുദ്ധം ചൂണ്ടിക്കാട്ടിയാണ് ആയുധ ഇടപാട് വേണ്ടെന്ന് ജര്‍മനി തീരുമാനിച്ചത്.

സൗദിയുമായി ആയുധ ഇടപാട് നിര്‍ത്തുകയാണെന്ന് ജര്‍മനി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. സൗദിക്കു ആയുധങ്ങള്‍ നല്‍കാന്‍ വേറെ രാജ്യങ്ങളുണ്ടെന്ന് ജര്‍മന്‍ നിലപാടിനെ വിമര്‍ശിച്ച് വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈര്‍ പ്രതികരിച്ചു.

യമനില്‍ ഇടപെട്ടത് സുരക്ഷ പരിഗണിച്ചാണെന്ന് സൗദി അറേബ്യ വ്യക്തമാക്കി. ഇത് ജര്‍മനിക്ക് പിന്നീട് ബോധ്യപ്പെടും. ഇറാന്‍ യമനില്‍ ഹൂതികളെ സഹായിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാതെ പിന്മാറിയാല്‍ ഗള്‍ഫ് മേഖലയുടെ സുരക്ഷ ഇല്ലാതാകും. അതുകൊണ്ടുതന്നെ ജര്‍മനിയുടെ തീരുമാനം യുക്തിഭദ്രമല്ലെന്ന് ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു. ജര്‍മന്‍ ആയുധങ്ങള്‍ സൗദിക്ക് ആവശ്യമില്ല.

യമന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ സൗദി ശ്രമം നടത്തിയിരുന്നു. പലതവണ വെടിനിര്‍ത്തലും പ്രഖ്യാപിച്ചു. എന്നാല്‍ ഹൂതികള്‍ ഇതു ലംഘിക്കുകയും നിരന്തരം ആക്രമണം തുടരുകയുമാണ് ആദില്‍ അല്‍ ജുബൈര്‍ കുറ്റപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top