Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

സൗദിയില്‍ സൗജന്യ ഇന്റര്‍നെറ്റ്; 60,000 വൈഫൈ കേന്ദ്രങ്ങള്‍ വരുന്നു


റിയാദ്: സൗദി അറേബ്യയില്‍ സൗജന്യ വൈഫൈ ഇന്റര്‍നെറ്റ് സേവനം നല്‍കുന്നതിന് പദ്ധതി ആരംഭിച്ചു. രാജ്യത്തെ 13 പ്രവിശ്യകളിലായി അറുപതിനായിരം വൈഫൈ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതാണ് പദ്ധതി.

ഇന്റര്‍നെറ്റ് സൗകര്യം രാജ്യത്തെ മഴുവന്‍ ജനങ്ങള്‍ക്കും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സൗജന്യ വൈഫൈ സേവനം ആരംഭിക്കുന്നത്. വിമാനത്താവളങ്ങള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ തുടങ്ങിയ പൊതുയിടങ്ങിളില്‍ നിലവില്‍ വൈഫൈ സേവനം ലഭ്യമാണ്. എന്നാല്‍ രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലും ഇന്റര്‍നെറ്റ് ലഭ്യമാക്കാനാണ് നടപടി. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പൂണ്യ നഗരങ്ങളായ മക്കയിലും മദീനയിലും തീര്‍ത്ഥാടകര്‍ക്കു ഇന്റര്‍നെറ്റ് സേവനം സൗജന്യമായി ഉപയോഗിക്കാന്‍ കഴിയും. ഇതിനു പുറമെ ആശുപത്രികള്‍, ഷോപ്പിംഗ് മാളുകള്‍, വിനോദ കേന്ദ്രങ്ങള്‍, പ്രധാന നഗരങ്ങള്‍ എന്നിവിടങ്ങളിലും വൈഫൈ ഇന്റര്‍നെറ്റ് സേവനം ലഭിക്കും.

ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് ടെലികമ്മ്യൂണിക്കേഷന്‍സ് സേവന ദാതാക്കളുമായി ചേര്‍ന്ന് കമ്മ്യൂണിക്കേഷന്‍ ആന്റ് ഐ.ടി കമ്മീഷനാണ് പദ്ധതി നടപ്പിലാക്കുന്നത്.

വൈഫൈ കേന്ദ്രങ്ങളുടെ മാപ് ടെലികോം കമ്പനിള്‍ പ്രസിദ്ധീകരിക്കും. ദിവസവും രണ്ട് മണിക്കൂര്‍ സൗജന്യ വൈഫൈ സേവനം ലഭ്യമാക്കുമെന്നും കമ്മ്യൂണിക്കേഷന്‍ ആന്റ് ഐ.ടി കമ്മീഷന്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top