Sauditimesonline

kmcc mlp
വഖഫ് ഭേദഗതി ഭരണഘടനാ വിരുദ്ധം; സംഘപരിവാറിന്റേത് വിഭജന ആശയം

തൂണുകളില്ല; വാസ്തുവിദ്യാ വിസ്മയമൊരുക്കി തബൂക് യൂനിവേഴ്‌സിറ്റി മസ്ജിദ്

തബൂക്ക്: മസ്ജിദിനുളളില്‍ തൂണുകളില്ലാതെ നിര്‍മിച്ച ആരാധനാലയം സന്ദര്‍ശകര്‍ക്ക് കൗതുക കാഴ്ചയാകുന്നു. സൗദിയിലെ തബൂക്ക് യൂനിവേഴ്‌സിറ്റിയില്‍ നിര്‍മാണം പൂര്‍ത്തിയായ മസ്ജിദ് വിശ്വാസികള്‍ക്ക് തുറന്നു കൊടുത്തു. ആധുനിക ശൈലിയില്‍ രൂപകല്പന ചെയ്ത മിനാരവും മസ്ജിദിന്റെ പ്രത്യേകതയാണ്.

തൂണുകളില്ലാതെ രൂപകത്പ്പന ചെയ്ത പശ്ചിമേഷ്യയിലെ ഏറ്റവും വലിയ മസ്ജിദ് കൊവിഡ് നിയന്ത്രണം കഴിഞ്ഞതോടെയാണ് പ്രാര്‍ത്ഥനകള്‍ക്കായി തുറന്നുകൊടുത്തത്. 8000 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയുളള മസ്ജിദിന്റെ ഭിത്തികള്‍ ഗഌസ് ഉപയോഗിച്ചാണ് നിര്‍മിച്ചിട്ടുളളത്. അതുകൊണ്ടുതന്നെ പകല്‍ വൈദ്യുത ദീപങ്ങള്‍ ആവശ്യമില്ല. ഒരേ സമയം 3,500 പേര്‍ക്ക് പ്രാര്‍ത്ഥനക്കുളള സൗകര്യമാണ് ഒരുക്കിയിട്ടുളളത്.

പരമ്പരാഗത മിനാരങ്ങളില്‍ നിന്നു വ്യത്യസ്ഥമായി ആധുനിക രൂപകല്പനയാണ് മാര്‍ബിള്‍ പാകിയ മിനാരത്തിന്റെ ആകര്‍ഷണം. 5,887 ചതുരശ്ര മീറ്ററാണ് മിനാരത്തിന്റെ വിസ്തൃതി. 30,300 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുളള പ്രദേശത്താണ് മസ്ജിദ് സ്ഥിതി ചെയ്യുന്നത്. ഇവിടെ 380 കാറുകള്‍ പാര്‍ക് ചെയ്യാനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കിംഗ് സൗദ് യൂനിവേഴ്‌സിറ്റി കൊളെജ് ഓഫ് ആര്‍കിടെക്ചറിലെ അസോസിയേറ്റ് പ്രൊഫസര്‍ ഫര്‍ഹത് കെ തശ്കണ്ടിയാണ് മസ്ജിദ് രൂപകത്പ്പന ചെയ്തത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top