
റിയാദ്: സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്റെ കുട്ടികളുടെ കൂട്ടായ്മ ‘കിഡ്‌സ് ക്രിയേഷന്‍സ്’ ശിശുദിനം ആഘോഷിച്ചു. പൂര്‍ണമായും കുട്ടികള്‍ നിയന്ത്രിച്ച പരിപാടി ഓണ്‍ലൈനിലാണ് അരങ്ങേറിയത്. കുരുന്നുകളുടെ സര്‍ഗവൈഭവം പ്രകടിപ്പിക്കുന്നതിനുളള അവസരമാണ് ശിശുദിനത്തിന്റെ ഭാഗമായി അരങ്ങേറിയത്. അംഗപരിമിതികളെ അതിജയിച്ച് പ്രതിഭ തെളിയിച്ച കുമാരി രാധിക ന്യൂസ് പേപ്പര്‍ ഉപയോഗിച്ച് പാവകളുണ്ടാക്കി പരിപാടി ഉദ്ഘാടനം ചെയ്തു.
കുട്ടികള്‍ക്കായി കുട്ടികള്‍ നടത്തുന്ന കുട്ടികളുടെ പരിപാടി എന്ന പ്രമേയത്തിലണ് ശിശുദിനം ആഘോഷിച്ചത്. ചിത്രം വരച്ചും പാട്ടുപാടിയും നൃത്തച്ചുവടുവെച്ചും കുട്ടികള്‍ ആഘോഷങ്ങളില്‍ പങ്കാളികളായി. ഭിന്നശേഷിക്കാരായ കുരുന്നുകളെ ഓര്‍ക്കുന്നതിനും ചേര്‍ത്തു പിടിക്കാനും കുട്ടികളില്‍ ബോധവത്ക്കരണം നടത്തുന്നതിനാണ് പരിപാടിയെന്ന ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. അബ്ദുല്‍ അസീസ് പറഞ്ഞു.

ഭിന്നശേഷിയുളള കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ‘നെസ്റ്റ് കൊയിലാണ്ടി’യുടെ ജനറല്‍ സെക്രട്ടറി യൂനുസ് അതിഥിയായിരുന്നു. ഐഷാലീന്‍ (ശിശുദിന സന്ദേശം),ഐഷാ പര്‍വീണ്‍ ഖാന്‍ (ഗാര്‍ഡ നിംഗ്), അംന ഗഫ്ഫാര്‍, മുഹമ്മദ് ഷിബിന്‍, അയ്തന്‍ റിതു ബിജേഷ്, ഐഷ മന്‍ഹ, സഫാ ഷംസ്(ഡാന്‍സ്), ഇശല്‍ മറിയം, സഹ്‌റ ഫാത്തിമ, ആദില്‍ വാകേരി (സ്‌റ്റോറി ടെല്ലിംഗ്), സഫ എസ്.ആര്‍, യാമിന്‍ അന്‍വര്‍ (പാട്ട്), സജ ഫാത്തിമ (ക്ലേ മോഡലിംഗ്), സയാന്‍ ശിഹാബ് (ചിത്ര രചന), ലെന ഹാദിയ, ജൊവാനഷാജി (പ്രസംഗം), ലൗസനിഷാന്‍ (ഹുലാ ഹൂപ്), ലംഹ നിഷാന്‍ (ആര്‍ട് വര്‍ക്‌സ്), ഷിഫാ അബ്ദുല്‍ അസീസ്, ഹസീന്‍, ഇസ്സ തഹ്‌സീന്‍ , ഇല്‍ഫാ റിയാസ് (പേപ്പര്‍ ക്രാഫ്റ്റ്), റന മറിയം (അക്രിലിക് പെയിന്റിംഗ്), സെയ്ദ്ബിന്‍ ഷക്കീബ് (വൈറ്റ് ബോര്‍ഡ് മാജിക്) എന്നിവര്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.നെഹ്‌റുവിന്റെ വേഷം ധരിച്ച് ജോര്‍ജ് കുട്ടി മക്കുളത്ത്’ചാച്ചാജി ഓഫ് ദി ഡേ’ആയി പരിപാടിയില്‍ പങ്കെടുത്തു.
ക്രിയേറ്റിവ് മൈന്‍ഡ്‌സ് അംഗം വിജില ബിജു ജവഹറിലാല്‍ നെഹ്രുവിന്റെ ചിത്രം വരച്ചു. കരുണാകരന്‍ പിള്ള, നിസാര്‍ കല്ലറ, റാഷിദ് ഖാന്‍,ക്രിയേറ്റിവ് മൈന്‍ഡ്‌സിലെ ഫര്‍സാന പി. കെ, മുഷ്താരി അഷ്‌റഫ്, ഉമ്മു ഫര്‍ഹ, ലജഅഹദ്,ഫാമിലി ഫോറം അംഗങ്ങള്‍, ശിഹാബ് കൊട്ടുകാട്, ജയന്‍ കൊടുങ്ങല്ലൂര്‍,ഡോ. ജയചന്ദ്രന്‍, മന്‍ഷാദ് അംഗലത്തില്‍, ഷഹിന്‍ ബാബു, ഷാഹിദ് മാസ്റ്റര്‍എന്നിവര്‍ പങ്കെടുത്തു. മാസ്റ്റര്‍ സെയിന്‍ അബ്ദുല്‍ അസീസ് അവതാരകനായിരുന്നു. റന മറിയം സ്വാഗതവും ഐഷാ മന്‍ഹ നന്ദിയും പറഞ്ഞു
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
