
നറിയാദ്: ഗുണനിലവാരം കുറഞ്ഞ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ പിടിച്ചെടുത്തു. പ്രമുഖ ബ്രാന്റുകളുടെ വ്യാജ ഉത്പ്പന്നങ്ങളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്.
കാലാവധി കഴിഞ്ഞതും ഗുണനിലവാരം ഇല്ലാത്തതുമായ സൗന്ദര്യ വര്‍ധക വസ്തുക്കളാണ് പിടിച്ചെടുത്തത്. വിപണിയില്‍ നിന്നു ശേഖരിച്ച ഉല്‍പ്പന്നങ്ങളുടെ ഉറവിടം തേടിയുളള അന്വേഷണമാണ് വ്യാജ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താന്‍ സഹായിച്ചത്. രണ്ടു ഫ്‌ളാറ്റുകളിളാണ് ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്. 1.85 ലക്ഷം പാക്കറ്റ് സൗന്ദര്യ വര്‍ധക വസ്തുക്കളാണ് പിടിച്ചെടുത്തത്. വാണിജ്യ മന്ത്രാലയം, പൊതു സുരക്ഷാ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്.
വ്യാജ ഉത്പ്പന്നങ്ങള്‍ വില്‍പ്പന നടത്തുക, സൂക്ഷിക്കുക, വിതരണം ചെയ്യുക എന്നിവ കുറ്റകരമാണ്. ഇതിന് പുറമെ ആരോഗ്യത്തന് ഹാനികരമായ ഉത്പ്പന്നങ്ങള്‍ വിപണിയിലെത്തിച്ചതിനും വാണിജ്യ നിയമ ലംഘനങ്ങള്‍ക്കും കേസ് രജിസ്റ്റര്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
