Sauditimesonline

fans p
മോഹന്‍ലാലിന് വനിതാ ഫാന്‍സ്; ജിസിസിയിലെ പ്രഥമ കൂട്ടായ്മ റിയാദില്‍

ശീതകാല വിനോദ സഞ്ചാരത്തിന് പദ്ധതി

റിയാദ്: വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് ശീതകാല പരിപാടികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ് പറഞ്ഞു.. ഉംറ തീര്‍ത്ഥാടകര്‍ക്ക് വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന് സൗദി ടൂറിസം അതോറിറ്റിയും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. രാജ്യത്തെ മുഴുവന്‍ വിനോദ സഞ്ചാര കേന്ദ്രളും ഉള്‍പ്പെടുത്തി ടൂറിസം പാക്കേജുകള്‍ നടപ്പിലാക്കും. ഇത് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ശീതകാലമാകുന്നതോടെ പൈതൃക നഗരങ്ങളിലും ചരിത്ര സ്ഥലങ്ങളിലും കൂടുതല്‍ സന്ദര്‍ശകര്‍ക്ക് സൗകര്യം ഒരുക്കും. വിവിധ വിനോദ പരിപാടികളും അരങ്ങേറും. ആഭ്യന്തര, അന്താരാഷ്ട്ര ഉംറ തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക പാക്കേജുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ആരോഗ്യ മന്ത്രാലയം, ഹജ്ജ്-ഉംറ മന്ത്രാലയം എന്നിവയുമായി സഹകരിച്ച് സൗദി ടൂറിസം അതോറിറ്റിയാണ് പദ്ധതി നടപ്പിലാക്കുക.

ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ പാക്കേജുകള്‍ സ്വകാര്യ സംരംഭകരുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കും. മാസ്‌ക് ധരിച്ചും സാമൂഹിക അകല പാലിച്ചും കൊവിഡ് പ്രോടോകോള്‍ പാലിച്ചായിരിക്കും ശീതകാല വിനോദ പരിപാടികളെന്നും അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top